കോന്നി : ഉപജില്ലാ കലോത്സവം സംബന്ധിച്ച ഫണ്ടിന്റെ കണക്കുകൾ കോന്നി എ ഇ ഒ ഓഫീസ് സൂപ്രണ്ട് അനധികൃതമായി ജീവനക്കാരിയുടെ കയ്യിൽ നിന്നും വാങ്ങിയതിനെതിരെയും ഇത് ചോദ്യം ചെയ്ത എ ഇ ഒ യോട് സൂപ്രണ്ട് തട്ടി കയറുകയും ചെയ്ത സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശപ്രകാരം കോന്നി എ ഇ ഒ കോന്നി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകി. കോന്നി ഉപജില്ലാ കലോത്സവം നടന്നതുമായി ബന്ധപെട്ട് സ്കൂളുകൾ നൽകുന്ന അഞ്ച് ലക്ഷം രൂപയിൽ നിന്നും മൂന്ന് ലക്ഷം രൂപ ഡി ഡി ഓഫീസിൽ അടക്കേണ്ടിയിരുന്നു. ഈ തുകയുടെ കണക്കുകൾ അടങ്ങിയ പേപ്പറുകൾ ആണ് കോന്നി എ ഇ ഒ ഓഫീസ് സൂപ്രണ്ട് ജീവനക്കാരിയിൽ നിന്നും വാങ്ങിയത്. ഇവർക്ക് എതിരെ മുൻപും വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുൻപ് കോന്നിയിൽ എത്തി പരിശോധന നടത്തുകയും ഇവരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സുപ്രണ്ടിന് എതിരെ വിവിധ അദ്ധ്യാപക സംഘടനകളും പരാതി നൽകിയിട്ടുണ്ട്. എയ്ഡഡ് സ്കൂൾ നിയമനങ്ങളും മറ്റ് അടിയന്തിര നടപടി ആവശ്യമുള്ള ഫയലുകളും കാല താമസം വരുത്തുന്നു എന്നും പരാതി ഉയർന്നിരുന്നു. കൂടാതെ മിക്കവാറും ദിവസങ്ങളിൽ ഇവർ നേരത്തെ ഓഫീസിൽ നിന്ന് പോകുന്നതായും പരാതി ഉണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.