ജവാന്റെ തിരിച്ചുവരവിന് കാത്ത് മ്ലാന്തടത്ത് കണ്ണീരോടെ ഒരു കുടുംബം

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇരുപതുവർഷം മുൻപ് പട്ടാളത്തിൽ നിന്നും കാണാതായ മകന്റെ തിരിച്ചുവരവിനായി പ്രാർഥിച്ച് കഴിയുകയാണ് മാതാപിതാക്കളായ മ്ലാന്തടം വാകവേലിൽ സോമനും ഓമനയും. മൂത്തമകൻ സന്ദീപിനെ ആണ് ഇരുപത് വർഷങ്ങൾക്ക് മുൻപ് കാണാതായത്. ബാംഗ്ലൂർ എം എസ് നഗറിലെ പട്ടാള ക്യാമ്പിൽ മിലിട്ടറി സർവ്വേയേറായി ജോലി നോക്കി വരികയായിരുന്നു സന്ദീപ്. 2003 മെയ്‌ നാലിന് ആണ് സന്ദീപ് അവസാനമായി വീട്ടിലേക്ക് വിളിക്കുന്നത്. പട്ടാളത്തിൽ പോയതിന് ശേഷം രണ്ട് തവണ ലീവിന് നാട്ടിൽ വരികയും ചെയ്തിരുന്നു.

എന്നാൽ സന്ദീപിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിക്കാതെ വന്നതോടെ സോമൻ ബാംഗ്ലൂരിലെ പട്ടാള ക്യാമ്പിൽ അന്വേഷിച്ച് ചെന്നെങ്കിലും സന്ദീപ് ഇവിടെ നിന്നും ഓടി പോയി എന്ന മറുപടി മാത്രമാണ് ഇവർ പറഞ്ഞത്. ഇതിന് ശേഷം കേന്ദ്ര മന്ത്രിമാർക്കും പട്ടാള മേധാവികൾക്കും അടക്കം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ആ സമയം കോന്നി പോലീസ് ഒരു തവണ വീട്ടിൽ എത്തി അന്വേഷിച്ചതായും മാതാപിതാക്കൾ പറയുന്നു. സന്ദീപിനെ കാണാതെയാകുമ്പോൾ 22 വയസ് ആയിരുന്നു പ്രായം. സന്ദീപിന്റെ അനുജൻ സജീവ് രോഗിയാണ്. ആശ്രയമായിരുന്ന മകനെ കുറിച്ചും വിവരം ലഭിക്കാതെ വന്നതോടെ കൂലിവേല ചെയ്താണ് കുടുംബം കഴിയുന്നത്. സന്ദീപ് എന്നെങ്കിലും തിരിച്ച് വരും എന്ന പ്രതീക്ഷയിൽ ജീവിതം തള്ളി നീക്കുകയാണ് ഈ മാതാപിതാക്കൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...