പത്തനംതിട്ട പഴയ സ്വകാര്യ ബസ്റ്റാഡിലെ ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് നോക്കുകുത്തിയാകുന്നു ; മാലിന്യം നിക്ഷേപിച്ചാല്‍ പിഴ ഈടാക്കാന്‍ കിങ്കരന്മാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭ പഴയ സ്വകാര്യ ബസ്റ്റാഡിൽ സ്ഥാപിച്ചിട്ടുള്ള ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് നോക്കുകുത്തിയാകുന്നു. ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ളതാണ്  ഈ യൂണിറ്റ്. ഇവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ ജൈവ വളമായി മറ്റിയെടുത്ത് ഉപഭോക്താക്കൾക്ക് നല്കി അതില്‍നിന്നും ചെറിയ വരുമാനം നഗരസഭയ്ക്ക് കണ്ടെത്താനുള്ള ഉദ്ദേശ്യവും ഇതിനു പിന്നിൽ ഉണ്ടായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു നടപടികളും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ ഭീമമായ തുക പിഴ ഈടാക്കുകയാണ്.

ഇവിടെ ജൈവ മാലിന്യം നിക്ഷേപിക്കുവാന്‍ പാടില്ലെന്ന ഒരു മുന്നറിയിപ്പും നഗരസഭ നല്‍കിയിട്ടില്ലെന്ന് സമീപവാസികള്‍ പറയുന്നു. നഗരസഭയുടെ തെറ്റായ നടപടിയെ ചോദ്യം ചെയ്യുന്ന നാട്ടുകാർക്കും പിഴ അടക്കാനുള്ള അറിയിപ്പ് നല്‍കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഈ യൂണിറ്റ് ഇവിടെ നിന്ന് മാറ്റുകയോ അല്ലെങ്കിൽ പഴയതു പോലെ വീടുകളിലെ ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി സൗകര്യം ഒരുക്കുകയോ ചെയ്യണമെന്ന്  നാട്ടുകാർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...