ദോഹ : ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ(എഎഫ്‌സി) 2022 വാർഷിക പുരസ്‌ക്കാര ചടങ്ങ് ഈ മാസം 31ന് ഖത്തർ നാഷനൽ കൺവൻഷൻ സെന്ററിൽ നടക്കും. മികച്ച കളിക്കാരനുള്ള പുരസ്‌കാര നോമിനേഷൻ പട്ടികയിൽ ഖത്തറിന്റെ അൽമോയിസ് അലിയും ഇടംനേടി. അൽ മയസാ തിയറ്ററിലാണ് പുരസ്‌കാര ചടങ്ങ് നടക്കുന്നത്. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് എഎഫ്‌സി വാർഷിക പുരസ്‌കാര ചടങ്ങ് നടക്കുന്നത്. 2022ലെ ഏറ്റവും മികച്ച കളിക്കാരനുള്ള നോമിനേഷൻ പട്ടികയിൽ ഖത്തറിന്റെ അൽ ദുഹെയ്ൽ ക്ലബ് താരം അൽമോയിസ് അലി, സൗദിയുടെ സലിം അൽ ദവസാരി, ഓസ്‌ട്രേലിയയുടെ മാത്യു ലെക്കി എന്നിവരും ഉൾപ്പെടുന്നു. വനിതാ വിഭാഗത്തിൽ സാമന്ത കെർ, സാങ് ലിനിയൻ, സാകി കുമാഗെയ് വിങ് എന്നിവരാണുള്ളത്.
എഎഫ്‌സി പുരസ്‌ക്കാര വിതരണം 31ന് ഖത്തറിൽ
RECENT NEWS
Advertisment