ഇസ്രായേൽ അംബാസഡറെ പുറത്താക്കി കൊളംബിയ

For full experience, Download our mobile application:
Get it on Google Play

ബൊഗോട്ട: ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ അംബാസഡറെ പുറത്താക്കി കൊളംബിയ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രായേൽ അംബാസഡറെ പുറത്താക്കിയത്. അതേസമയം, ഹമാസിന്റെ റോക്കറ്റാക്രമണത്തെ തുടർന്ന് ജറുസലേമിലെ ഇസ്രായേൽ പാർലമെന്റ് യോഗം നിർത്തിവെച്ചു. 200 മുതൽ 250 വരെ ബന്ദികൾ കൈവശമുണ്ടെന്നാണ് ഹമാസ് അറിയിക്കുന്നത്. ഇവരിൽ 22 പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഹമാസ് വ്യക്തമാക്കുന്നു. തടവുകാരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്. എല്ലാവർക്കും അതിഥികളെന്ന പരിഗണന നൽകി വരുന്നതായും ഹമാസ് അറിയിച്ചു.

കരയുദ്ധത്തെ ഭയക്കുന്നില്ലെന്നും ശത്രുവിനെ നേരിൽ കിട്ടുന്നത് അവസരമായി കാണുന്നുവെന്നും ഗസ്സയോടുള്ള ക്രൂരതക്ക് അവരോട് പകരം ചോദിക്കുമെന്നുമാണ് ഹമാസ് വ്യക്തമാക്കുന്നത്. ഗസ്സയിൽ കൊല്ലപ്പെടുന്നവരിൽ മൂന്നിലൊന്നും കുഞ്ഞുങ്ങളാണ്. ഗസ്സയിലെ ജനസംഖ്യയിൽ 47 ശതമാനമാണ് കുഞ്ഞുങ്ങൾ. കുട്ടികൾക്കായി ആവശ്യമായ എല്ലാം ചെയ്യണമെന്ന് സേവ് ദ ചിൽഡ്രൻസ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഇസ്രായേൽ ഗസ്സ പൂർണമായും അധിനിവേശം നടത്തുകയാണെങ്കിൽ അത് വൻ അബദ്ധമാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുദ്ധത്തിന് രണ്ടായിരം സൈനികരെ അയക്കാൻ അമേരിക്ക തയ്യാറാകുന്നതായും റിപ്പോർട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...