റാന്നി : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിർദ്ദേശപ്രകാരം റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ശോഭാ ചാർളി തോപ്പിൽ രാജി വെച്ചു. റാന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജിനാണ് രാജി കത്ത് കൈമാറിയത്. ഇടതുപക്ഷ നേതാക്കളായ ആലിച്ചൻ ആറൊന്നിൽ, ജോർജ് എബ്രഹാം, റിന്റോ തോപ്പിൽ, ദിലീപ് ഉതിമൂട്, ആരോൺ കാവടപടിക്കൽ എന്നിവർക്കൊപ്പം എത്തിയാണ് രാജി കത്ത് കൈമാറിയത്.
ബി.ജെ.പി പിന്തുണയോടാണ് ശോഭാ ചാര്‍ളി പ്രസിഡന്‍റായത്. സംസ്ഥാന തലത്തില്‍ സംഭവം വിവാദമായെങ്കിലും ശോഭാ ചാര്‍ളി പ്രസിഡന്‍റായി തുടരുകയായിരുന്നു. ഇത് എല്‍.ഡി.എഫില്‍ തര്‍ക്കത്തിനു വഴിവെച്ചിരുന്നു. യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ നോട്ടീസ് തിങ്കളാഴ്ച ചര്‍ച്ചക്കെടുക്കാന്‍ ഇരിക്കെയാണ് രാജി. സ്വതന്ത്രന്റെ പിന്തുണയോടാണ് യു.ഡി.എഫ് അവിശ്വാസം നല്‍കിയത്.