മഴ ശക്തമായതോടെ ജില്ലയുടെ വിവിധ മേഖലകളില്‍ ആഫ്രിക്കന്‍ ഒച്ച്‌ ശല്യം രൂക്ഷമായി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മഴ ശക്തമായതോടെ ജില്ലയുടെ വിവിധ മേഖലകളില്‍ ആഫ്രിക്കന്‍ ഒച്ച്‌ ശല്യം രൂക്ഷമായി. ഉഴവൂര്‍ പഞ്ചായത്തിലെ 5,7 വാര്‍ഡുകളിലാണ് കൂടുതല്‍ ശല്യം. ഇവിടുള്ളവര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഉമ്മറത്തും മുറ്റത്തും അടുക്കളയിലും ചുവരിലും പൈപ്പിന്‍ ചുവട്ടിലും കിണറ്റിന്‍ കരയിലും കാര്‍ഷിക വിളകളിലും എല്ലാം ആഫ്രിക്കന്‍ ഒച്ചുകള്‍ നിറഞ്ഞിരിക്കുകയാണ്. പരിഹാര നടപടികള്‍ ഇല്ലാതെ വന്നതോടെ നാട്ടുകാര്‍ ദുരിതത്തിലുമായി. മഴപെയ്താല്‍ ഇവ മുറിക്കുള്ളിലും പാത്രങ്ങളിലുമെല്ലാം വന്നിരിക്കും.

രണ്ട് വര്‍ഷമായി ഒച്ചുകളുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഈ വര്‍ഷം രൂക്ഷമാണ്. തെങ്ങിലും വാഴയിലും പറ്റിപ്പിടിക്കുന്ന ഇവ കൃഷിയിടങ്ങളിലെ ചെടികള്‍, പച്ചക്കറി വിളകള്‍ തുടങ്ങിയവയും നശിപ്പിക്കും. മഴയുടെ തോതും അന്തരീക്ഷത്തിലെ ഈര്‍പ്പവുമാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കാന്‍ കാരണം. ഉഭയലിംഗ കീടമായ ഇവ വര്‍ഷം 1200 ഓളം മുട്ടകള്‍ വരെ ഇടുമെന്നാണ് കണക്ക്. ഒച്ചുകളുടെ തോട് കൊണ്ട് കാല്‍ മുറിയാം. ഇവയുടെ സ്രവം മനുഷ്യശരീരത്തിലായാല്‍ ചൊറിച്ചിലിനും മറ്റ് അസ്വസ്ഥതകള്‍ക്കും ഇടയാക്കും. ഒച്ചുകളുടെ ഭീഷണി ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ ‘പാഠം ഒന്ന് ഒച്ച്‌’ കര്‍മ്മ പരിപാടിയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്.

മുന്‍വര്‍ഷം വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് രാത്രി കാലങ്ങളില്‍ ചണചാക്ക് നനച്ച്‌ അതില്‍ പപ്പായ, കോളിഫ്ലവര്‍ എന്നിവ ഇട്ടാല്‍ ഒച്ച്‌ ചാക്കിലേയ്ക്ക് കയറുമെന്നറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശവാസിയായ റിട്ട.റെയില്‍വേ ഉദ്യോഗസ്ഥന്‍ കെ.ഒ എബ്രഹാം പറയുന്നു. കല്ലുപ്പ് വിതറിയാണ് ഒച്ചുകളില്‍ നിന്ന് താല്‍ക്കാലികാശ്വാസം കണ്ടെത്തുന്നത്. ചെടികള്‍ക്കും കാര്‍ഷികവിളകള്‍ക്കും ഉപ്പ് ലായനി അധികം പ്രയോഗിക്കാന്‍ സാധിക്കില്ല. കിണറുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നവയെ തുരിശു ലായനി ഉപയോഗിച്ചാണ് നീക്കം ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...