Monday, May 12, 2025 12:54 pm

എറണാകുളം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ; പ്രദേശത്ത് പന്നിമാംസ വിൽപനയ്ക്ക് നിരോധനം

For full experience, Download our mobile application:
Get it on Google Play

കാലടി: എറണാകുളം മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 13-ാം വാർഡിൽ അസംപ്ഷൻ മൊണാസ്​ട്രി ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് ജില്ല മൃഗസംരക്ഷണ ഓഫീസറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വൈറസ് സ്ഥിരീകരിച്ചത്. തുടർന്ന്, പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് പ്രദേശം രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിറക്കി.

രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികള്‍, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവെക്കണമെന്ന്​ കലക്ടർ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച ഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെയും എല്ലാ പന്നികളെയും ഉടന്‍ ഉന്മൂലനം ചെയ്യണമെന്നും ജഡം മാനദണ്ഡപ്രകാരം സംസ്‌കരിച്ച് വിവരം ജില്ല മൃഗസംരക്ഷണ ഓഫീസര്‍ അറിയിക്കണമെന്നും കലക്ടര്‍ നിർദേശിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കിയിൽ വിദ്യാഭ്യാസവകുപ്പിൽ ചട്ടം ലംഘിച്ച് സ്ഥിരപ്പെടുത്തിയ 5 പേരുടെ നിയമനം റദ്ദാക്കി

0
തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ചട്ടവിരുദ്ധമായി സർവീസ് റെഗുലറൈസ് ചെയ്ത് പ്രൊബേഷൻ...

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം : ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന്...

ബലൂചിസ്താനിൽ പാക് സേനയെ വളഞ്ഞിട്ടാക്രമിച്ച് ബിഎൽഎ

0
ക്വെറ്റ: പാകിസ്താൻ സൈന്യത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുവെന്ന് അവകാശപ്പെട്ട് ബലോച് ലിബറേഷൻ...

ആക്രമണശ്രമത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറക്കുന്നു

0
ദില്ലി : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പാകിസ്ഥാൻ...