സിസേറിയൻ കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം ; യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ഓട്ടോ ഡ്രൈവർ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സിസേറിയന്‍ കഴിഞ്ഞ 20 കാരിക്ക് ശാരീരികാസ്വാസ്ഥ്യം. പരിശോധനയില്‍ വ്യക്തമായത് ക്രൂരമായ പീഡനം. ആശുപത്രി അധികൃതരുടെ പ്രതികരണത്തില്‍ പ്രതി കുടുങ്ങി. ഇന്ദ്രജീത്ത് സിംഗ് എന്ന 24കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ മുംബൈയിലെ ആരെ കോളനി പ്രദേശവാസിയായ 20 കാരിയെ അമിതമായ രക്തസ്രാവത്തിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സിസേറിയന്‍ ശസ്ത്രക്രിയ ചെയ്ത യുവതിയുടെ ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും ഗുരുതര പരിക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്ന് വിവരം അന്വേഷിച്ചപ്പോഴാണ് ഓട്ടോ ഡ്രൈവര്‍ നടത്തിയ ഗുരുതര പീഡനം പുറത്ത് വരുന്നത്.

ബന്ധുവിനെ സന്ദര്‍ശിക്കാനായി പോയി തിരികെ വരുമ്പോള്‍ സിബിഡി ബേലാപൂരില്‍ നിന്ന് നവിമുംബൈയിലേക്ക് യുവതി ഓട്ടോ റിക്ഷ വിളിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ ശരിയായ പാതയില്‍ നിന്ന് മാറിയപ്പോള്‍ യുവതി വിവരം ചോദിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഓട്ടോയിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് പ്രതി യുവതിയെ ക്രൂരമായി ആക്രമിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ യുവതി വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്നാല്‍ രക്തസ്രാവം ഗുരുതരമായതോടെ ചികിത്സ തേടേണ്ടി വന്നതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 20കാരിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ഓട്ടോ ഡ്രൈവറെ ഉത്തർപ്രദേശിൽ നിന്നാണ് പിടികൂടിയത്. പ്രതി ഇന്ദ്രജീത്ത് സിംഗിനെ മുംബൈയിലെത്തിച്ചു. സുഹൃത്തിന്‍റെ വാഹനമാണ് ആക്രമണ സമയത്ത് ഇന്ദ്രജീത്ത് സിംഗ് ഉപയോഗിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...