ബംഗളൂരു: മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ പോലീസിനുനേരെ ആഫ്രിക്കൻ യുവാക്കളുടെ ആക്രമണം. വ്യാഴാഴ്ച രാത്രിയിൽ നഗരപ്രാന്തത്തിലെ രജനുകുണ്ടെയ്ക്കടുത്ത മാവാലിപ്പുരയിലായിരുന്നു സംഭവം നടന്നത്. നഗരത്തിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ ആഫ്രിക്കൻ വംശജനായ യുവാവിനെ അറസ്റ്റ് ചെയ്തശേഷം താമസസ്ഥലത്തു പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ ആഫ്രിക്കക്കാരായ യുവാക്കൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ നാലു പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. ഇവർ നൈജീരിയയിൽനിന്നുള്ളവരാണെന്നാണ് സൂചനകൾ ലഭിക്കുന്നത്. ബംഗളൂരു ക്രൈംബ്രാഞ്ചിനു കീഴിലുള്ള ആന്റി നാർകോട്ടിക് വിഭാഗം കഴിഞ്ഞ ആറിന് നടത്തിയ റെയ്ഡിൽ നഗരത്തിലെ ബാഗാൽഗുണ്ടെയിൽനിന്ന് ഒരു ആഫ്രിക്കൻ യുവാവിനെ പിടികൂടുകയും ഇയാളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ നാലു കോടി രൂപ വിലമതിക്കുന്ന നാലുകിലോ എംഡിഎംഎ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.