എ.ഐ.ക്യാമറയ്ക്ക് പിന്നാലെ പൊതുജനങ്ങള്‍ക്കും ട്രാഫിക് ലംഘനം അറിയിക്കാനുള്ള മൊബൈല്‍ ആപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിരത്തിലെ നിയമലംഘനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍. എ.ഐ. ക്യാമറകള്‍ വഴിയുള്ള സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സംവിധാനം വിജയകരമാണെന്ന് കണ്ടതോടെയാണ് പൊതുജന പങ്കാളിത്തം തേടുന്നത്. കെല്‍ട്രോണിന്റെ സഹായത്തോടെയാകും ആപ്പ് തയ്യാറാക്കുക. ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ, സ്ഥലം, തീയതി, സമയം എന്നിവ സഹിതം പകര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ പാകത്തിലാകും മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം. പൊതുജനങ്ങളുടെ ഇടപെടല്‍കൂടി ഉണ്ടാകുമ്പോള്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഗതാഗത നിയമലംഘനങ്ങള്‍ പകര്‍ത്താന്‍, മൊബൈല്‍ഫോണ്‍ ആദ്യമായിട്ടല്ല ഉപയോഗിക്കുന്നത്. നിലവില്‍ മൊബൈല്‍ ആപ്പ് വഴിയാണ് ഉദ്യോഗസ്ഥര്‍ ചിത്രമെടുത്ത് പിഴ ചുമത്തുന്നത്. എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് മൊബൈല്‍ ആപ്പിന്റെ സാധ്യത നിര്‍ദേശിച്ചത്. പിഴ ചുമത്തുന്നതിലെ പിഴവുകള്‍ അറിയിക്കാന്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം സജ്ജീകരിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ക്രമീകരണം കേന്ദ്രസര്‍ക്കാരിന്റെ ഇ- ചലാന്‍ വെബ്സൈറ്റില്‍ വന്നതോടെ പദ്ധതി അപ്രസക്തമായി. ഈ സാഹചര്യത്തിലാണ് ആപ്പ് ഇപ്പോൾ ഇടം പിടിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...