മാലിന്യ സംസ്ക്കരണത്തില്‍ ജില്ലയിലെ മികച്ച മൂന്നാമത്തെ പഞ്ചായത്തായി പുരസ്ക്കാരം ലഭിച്ചതിന് പിന്നാലെ റാന്നി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മാലിന്യം തള്ളി സമൂഹ്യ വിരുദ്ധര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : മാലിന്യ സംസ്ക്കരണത്തില്‍ ജില്ലയിലെ മികച്ച മൂന്നാമത്തെ പഞ്ചായത്തായി പുരസ്ക്കാരം ലഭിച്ചതിന് പിന്നാലെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മാലിന്യം തള്ളി സമൂഹ്യ വിരുദ്ധര്‍. മാലിന്യ നിർമ്മാർജ്ജനത്തിനും പ്രവർത്തന മികവിനും ഏറ്റവും നല്ല ഹരിത കർമ്മ സേനയ്ക്കുള്ള പുരസ്കാരം നേടിയ റാന്നി ഗ്രാമപഞ്ചായത്ത് ഓഫീസ് കവാടത്തിന് മുന്നിലാണ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ മാലിന്യം തള്ളിയത്. മേൽവിലാസം രേഖപ്പെടുത്തിയ പേപ്പറുകൾ മാലിന്യത്തിനൊടൊപ്പം കണ്ടെത്തിയിട്ടുണ്ട്. മാലിന്യം തള്ളിയവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി റാന്നി പോലിസിൽ പരാതി നൽകി.

പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം പ്രസിഡണ്ട് കെ.ആര്‍ പ്രകാശിൻ്റെ നേതൃത്വത്തിൽ മാലിന്യ നിർമ്മാർജനത്തിന് കൂടുതൽ മുൻതൂക്കം നൽകി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയിരുന്നു. മാലിന്യങ്ങൾ അലക്ഷ്യമായി ഇട്ടതിനും മാലിന്യ സംഭരണകേന്ദ്രത്തിന് മുന്നിൽ മാലിന്യം തള്ളിയതിന് വാഹനമടക്കം പിടികൂടി പോലീസിൽ ഏൽപ്പിക്കുകയടക്കമുള്ള  പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഈ സംഭവത്തില്‍ ചിലർക്കെതിരെ കേസെടുത്ത് പിഴ ഈടാക്കിയതടക്കമുള്ള കർശന നടപടികൾ കൈക്കൊണ്ടത് അടുത്ത ദിവസങ്ങളിലായിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

30 ദിവസം ജയിലിൽ കഴിഞ്ഞാലും മന്ത്രിസ്ഥാനത്ത് തുടരാം ; പ്രതിഷേധവുമായി പ്രതിപക്ഷം

0
ന്യൂഡൽഹി : ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് 30 ദിവസം തുടർച്ചയായി തടവിൽ...

സിജെപി പ്രതിഷേധം 24ാം ദിവസത്തില്‍ ; വാങ്ചുക്കിന്റെ നിരാഹാരസമരം 15 ദിവസവും പിന്നിട്ടു

0
ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി...

പരീക്ഷാ ക്രമക്കേട് ; നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്

0
തിരുവനന്തപുരം: നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്. പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച്...

ക്യാമറ ഉപകരണങ്ങളുടെ വാടക നൽകിയില്ല ; നടൻ ആര്യയ്ക്ക്എതിരെ കേസ്

0
ചെന്നൈ : മലയാള സിനിമയായ ‘അനന്തൻകാടി’ന്റെ ചിത്രീകരണത്തിനു വേണ്ടി, ഉയർന്ന നിലവാരമുള്ള...