കോവിഡിന് ശേഷം തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ രോഗവുമായി 13 കാരന്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കോവിഡിന് ശേഷം തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ രോഗവുമായി 13 കാരന്‍ . കര്‍ണാടകയിലാണ് സംഭവം.’അക്യൂട്ട് നെക്രോടൈസിംഗ് എന്‍സെഫലോപ്പതി ഓഫ് ചൈല്‍ഡ് ഹുഡ്’ എന്ന രോഗമാണ് കുട്ടിയില്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ ആദ്യമായും രാജ്യത്ത് രണ്ടാം തവണയുമാണ് രോഗം സ്ഥിതീകരിക്കുന്നതെന്ന് എസ്‌എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്‌ സെന്ററിന്റെ മെഡിക്കല്‍ ഡയറക്ടര്‍ എന്‍ കെ കലപ്പനവര്‍ വ്യക്തമാക്കി.

ദാവന്‍ഗെരെ ഡെപ്യൂട്ടി കമ്മീഷണര്‍ മഹന്തേഷ് ബെലാഗിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് 13 വയസുള്ള ഒരു രോഗി ആശുപത്രിയില്‍ ചികിത്സയിലാണെന്നും രോഗത്തിന്റെ വിശദാംശങ്ങളും എന്‍ കെ കലപ്പനവര്‍ പുറത്തുവിട്ടത്. കോവിഡ് -19 ന് ശേഷം കുട്ടികളില്‍ കാണപ്പെടുന്ന വളരെ അപൂര്‍വമായ മസ്തിഷ്‌ക വൈകല്യമാണ് ANEC. രോഗിയുടെ തലച്ചോറിനെ ബാധിക്കുന്ന മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോമിന് (എംഐഎസ്-സി) സമാനമാണ് ഈ രോഗമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയില്‍ ഇതുവരെ ആറ് എംഐഎസ്-സി കേസുകളുണ്ടെന്നും അവരെല്ലാവരും രോഗമുക്തി നേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...