മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ രോഗം ബാധിച്ച യുവതിക്ക് ദാരുണാന്ത്യം ; 12 പേര്‍ ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

ഫ്രാന്‍സ് : മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ രോഗം ബാധിച്ച യുവതി മരിച്ചു. ഫ്രാന്‍സിലെ പ്രമുഖ നഗരമായ ബാര്‍ഡോയിലായിരുന്നു സംഭവം. ‘ബോട്ടുലിസം’ എന്ന അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റാണ് യുവതിയുടെ ദാരുണ മരണം സംഭവിച്ചതെന്ന് ബുധനാഴ്ച ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. 32 വയസുകാരിയാണ് മരണപ്പെട്ടത്. ഇവര്‍ ഏത് രാജ്യത്തു നിന്ന് എത്തിയതാണെന്ന വിവരം ലഭ്യമായിട്ടില്ല. ശരീരത്തിലെ നാഡിവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമായ ബോട്ടുലിസം പൊതുവെ അശാസ്ത്രീയമായും തെറ്റായ രീതിയിലും സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയാണ് പിടിപെടുന്നത്. തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പ്രധാന നഗരമായ ബാര്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ജീവനക്കാര്‍ സ്വന്തം നിലയ്ക്ക് തന്നെ സൂക്ഷിച്ചിരുന്ന മത്സ്യമാണ് ഉപയോഗിച്ചിരുന്നതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

ഇതേ റസ്റ്റോറന്റില്‍ നിന്ന് മത്സ്യം കഴിച്ച പന്ത്രണ്ട് പേര്‍ കൂടി ബുധനാഴ്ച പുലര്‍ച്ചെ എമര്‍ജന്‍സി വിഭാഗത്തില്‍ അടിയന്തിര ചികിത്സ തേടിയതായി ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. ഇവരില്‍ അഞ്ച് പേര്‍ക്ക് ജീവന്‍രക്ഷാ ഉപാധികളുടെ സഹായം വേണ്ടിവന്നു. അമേരിക്ക, അയര്‍ലന്‍ഡ്, കാന‍ഡ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ചികിത്സയിലുള്ളതെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം സമാനമായ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരു ജര്‍മന്‍ പൗരനും ഒരു സ്പെയിന്‍ പൗരനും ചികിത്സക്കായി നാട്ടിലേക്ക് പോവുകയും ചെയ്തു. വലിയ തോതില്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന നഗരമാണ് ഭക്ഷണത്തിനും വൈനിനും പേരുകേട്ട ബാര്‍ഡോ. സെപ്റ്റംബര്‍ നാല് മുതല്‍ പത്ത് വരെ ഇവിടുത്തെ ഒരു പ്രധാന റസ്റ്റോറന്റില്‍ നിന്ന് മത്സ്യം കഴിച്ചവരാണ് ചികിത്സ തേടിയത്. റസ്റ്റോറന്റ് ഉടമ സ്വന്തം നിലയില്‍ ജാറുകളില്‍ സൂക്ഷിച്ചിരുന്ന മത്തിയാണ് ഇവരെല്ലാം കഴിച്ചിരുന്നതെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ കാരണം ഉണ്ടാവുന്ന വിഷപദാര്‍ത്ഥമാണ് ബോട്ടുലിസം എന്ന അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാവുന്നത്. അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ആളുകളില്‍ ഇത് മരണ കാരണമാവാറുണ്ട്. സൂക്ഷിച്ചുവെയ്ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ശരിയായ രീതിയില്‍ അണുവിമുക്തമാക്കാതിരിക്കുന്നതാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ വളരാന്‍ ഇടയാക്കുന്നത്. റസ്റ്റോറന്റില്‍ ആരോഗ്യ വിഭാഗം അധികൃതര്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ബാക്ടീരിയയുടെ ഇന്‍കുബേഷന്‍ പീരിഡ് കൂടുതലായതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഇനിയും ഭക്ഷ്യ വിഷബാധയേല്‍ക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.

പേശികളില്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന തളര്‍ച്ചയാണ് ബോട്ടുലിസം കാരണം സാധാരണ ഉണ്ടാവുന്ന പ്രധാന പ്രശ്നം. എന്നാല്‍ ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട പേശികളിലുണ്ടാവുന്ന തളര്‍ച്ച കാരണം അത്യാഹിത സാഹചര്യത്തിലേക്ക് വളരെ വേഗം രോഗി എത്തിച്ചേരാനുള്ള സാധ്യതയുമുണ്ട്. മത്സ്യം താന്‍ തന്നെ ജാറുകളിലാക്കി സൂക്ഷിച്ചിരുന്നതാണെന്ന് റസ്റ്റോറന്റ് ഉടമ പറഞ്ഞു. തുറന്നപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചില ജാറുകളില്‍ ഉണ്ടായിരുന്ന മത്സ്യം ഉപേക്ഷിച്ചു. മറ്റുള്ളതിന് കാര്യമായ പ്രശ്നങ്ങളുള്ളതായി തോന്നാത്തതിനാല്‍ അവ പാചകം ചെയ്ത് ഉപഭോക്താക്കള്‍ക്ക് നല്‍കിയെന്നും ഇയാള്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...