ടേക്ക് ഓഫിന് പിന്നാലെ എന്‍ജിന്‍ തകരാര്‍ ; അടിയന്തരമായി തിരിച്ചിറക്കി ഇന്‍ഡിഗോ വിമാനം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: എഞ്ചിൻ തകരാറിനേ തുടര്‍ന്ന് ഇൻഡിഗോ ദില്ലി ചെന്നൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. യാത്ര പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വിമാനം ദില്ലി വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. 230 യാത്രക്കാരാണ് ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഇന്‍ഡിഗോയുടെ എയര്‍ബസ് എ321 നിയോ വിമാനമാണ് തിരിച്ചിറക്കിയത്. എന്‍ജിന്‍ തകരാറ് പരിശോധിക്കുമെന്ന് ഡിജിസിഎ വിശദമാക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ചെന്നൈയിലേക്ക് അയയ്ക്കുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാര്‍ത്ത് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തുന്നതായി ഇന്‍ഡിഗോ വിശദമാക്കി.

രാത്രി 9.46നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്യ രണ്ട് എന്‍ജിനുകളില്‍ ഒന്ന് തകരാറിലായതോടെ 10.39ഓടെ വിമാനം ഒറ്റ എന്‍ജിനില്‍ തിരികെ ഇറക്കുകയായിരുന്നു. മാര്‍ച്ച് മാസത്തില്‍ ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മെഡിക്കൽ എമർജൻസിയെ തുടർന്ന് പാകിസ്ഥാൻ ന​ഗരമായ കറാച്ചിയിലെ ജിന്ന അന്തരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയിരുന്നു. നൈജീരിയൻ പൗരനായ യാത്രക്കാരന് അസുഖം ബാധിച്ചതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ ഇറക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...