ലക്ഷങ്ങൾ വിലവരുന്ന ലഹരി പിടികൂടി ; ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച എംഡി.എം.എയുമായി സുഹൃത്തുക്കള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ മലദ്വാരം വഴി കടത്തിയ യുവാവ് അറസ്റ്റിൽ. കര്‍ണാടകത്തില്‍നിന്നു കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. കരിക്കോട് മങ്ങാട് മുന്തോളിമുക്ക് നിഖി വില്ലയില്‍ താമസിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖില്‍ സുരേഷ് (30), ഉമയനല്ലൂര്‍ പറക്കുളം വലിയവിള വീട്ടില്‍ മണ്‍സൂര്‍ റഹിം (31) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൊട്ടിയത്ത് വെച്ചായിരുന്നു ഇവരെ പിടികൂടിയത്. ലക്ഷങ്ങള്‍ വിലവരുന്ന 55 ഗ്രാമിലേറെ രാസലഹരിയാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്.

നിഖില്‍ സുരേഷിന്റെ പക്കല്‍നിന്ന് 27 ഗ്രാമും മൻസൂറിന്റെ പക്കൽ നിന്ന് 27.4 ഗ്രാം രാസലഹരിയുമാണ് പിടികൂടിയത്. മൻസൂറിന്റെ മലദ്വാരത്തിൽ നിന്നായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. അന്തർസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരും കുടുങ്ങിയത്. ശനിയാഴ്ച രാവിലെ ഒന്‍പതോടെ കൊട്ടിയം ജങ്ഷനില്‍ ബസ് തടഞ്ഞു നിർത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

പരിശോധനയില്‍ നിഖിലിന്റെ വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ചനിലയിലാണ് 27 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇയാള്‍ സ്ഥിരമായി എം.ഡി.എം.എ ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് പെണ്‍സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ക്ക് എം.ഡി.എം.എ ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്. മൻസൂറിനെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ശരീരത്തിനകത്ത് ഉള്ളതായി കണ്ടത്. ഏഴ് ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...