ഇൻസ്പെക്ടർ അധിക്ഷേപിച്ചതിന് പിന്നാലെ എസ്.ഐ ഇറങ്ങിപ്പോയി, സഹപ്രവർത്തകർ റെയിൽവെ സ്റ്റേഷനിലെത്തി തിരികെ കൊണ്ടുവന്നു ; സംഭവം ആറന്മുള പോലീസ് സ്റ്റേഷനില്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : സഹപ്രവർത്തകർക്കു മുന്നിൽ വെച്ച് സ്റ്റേഷൻ ഹൗസ് ഓഫിസർ കയർത്തു സംസാരിച്ചതിനെ തുടർന്ന് എസ്ഐ സ്റ്റേഷനിൽ നിന്നിറങ്ങിപ്പോയി. ചൊവ്വാഴ്ച ആറന്മുള പോലീസ് സ്റ്റേഷനിലാണു സംഭവം. സ്വന്തം വാഹനമെടുത്ത് എസ്ഐ പുറത്തേക്കു പോയതോടെ സഹപ്രവർത്തകർ ആശങ്കയിലായി. ഏതാനും മണിക്കൂറുകൾ ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. മൊബൈലും ഓഫായിരുന്നു. തുടർന്ന് ഫോണിൽ ലഭ്യമായപ്പോൾ സഹപ്രവർത്തകർ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് ചെങ്ങന്നൂർ ഭാഗത്തുനിന്ന് എസ്ഐയെ കണ്ടെത്തുകയായിരുന്നു. ഡിവൈഎസ്പി ഉൾപ്പെടെ സംഭവത്തിൽ ഇടപെട്ടു.

ഇൻസ്പെക്ടറുടെ മോശം പെരുമാറ്റവും സഭ്യേതര വാക്കുകളും എസ്ഐക്കു പ്രയാസമുണ്ടാക്കിയതിനാലാണ് ഇത്തരത്തിൽ ഇറങ്ങിപ്പോയതെന്ന വിമർശനം ജീവനക്കാർക്കിടയിലുണ്ട്. അതേസമയം എസ്എച്ച്ഒയുമായി ആശയ വിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായതാണെന്നും തർക്കമൊഴിവാക്കാൻ എസ്ഐ പുറത്തേക്കിറങ്ങിയതാണെന്നുമാണ് ചില ഉദ്യോഗസ്ഥർ പറയുന്നത്. മേലുദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ടെന്നും പ്രശ്നം പരിഹരിച്ച് എസ്ഐയ്ക്ക് അനുകൂലമായ സ്ഥലംമാറ്റം നൽകുമെന്നുമാണു സൂചന. 2 മാസമായി ആറന്മുള സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്ഐയുടെ ഒഴിവുണ്ട്. അതിനാൽ ജോലിഭാരത്തിന്റെ പ്രശ്നമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...