Thursday, July 3, 2025 9:00 am

മെയ് മൂന്നിനു ശേഷം രാജ്യത്തെ ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങളോടെ ഇളവ് : വിദ്യാലയങ്ങള്‍ തുറക്കില്ല ; പൊതുഗതാഗതം ഉണ്ടാവില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിന്റ ഭാഗമായുള്ള ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നിനു ശേഷം രാജ്യത്തെ അടച്ചുപൂട്ടലില്‍ നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചേക്കും. റെഡ്‌ സോണുകള്‍ അടച്ചിടും. തീവ്രവ്യാപനമില്ലാത്ത സ്ഥലങ്ങളില്‍ വ്യാപാര, വാണിജ്യ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കും. ഉപാധികളോടെ സ്വകാര്യ വാഹനങ്ങള്‍ക്ക് ഓടാം. ട്രെയിന്‍, വിമാനം അടക്കം പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല.

സ്‌കൂളുകളും കോളേജുകളും അടച്ചിടുന്നത് തുടരും. ആരാധനാലയങ്ങളില്‍ പൊതുചടങ്ങ് അനുവദിക്കില്ല. രോഗവ്യാപനം കുറവുള്ള ഓറഞ്ച്, പച്ച മേഖലകളിലാണ് വ്യാപാര, വാണിജ്യ പ്രവര്‍ത്തനം അനുവദിക്കുക. ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളുടെ വേര്‍തിരിക്കല്‍ കൃത്യമായ മാനദണ്ഡപ്രകാരമായിരിക്കും.

കര്‍ശന നിയന്ത്രണം ഇല്ലാത്ത ജില്ലകള്‍ക്കുള്ളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ജില്ലകള്‍ കടന്നുള്ള യാത്രയ്ക്ക് തല്‍ക്കാലം അനുമതി നല്‍കില്ല. അന്തര്‍ സംസ്ഥാന യാത്രകളും അനുവദിക്കില്ല. കര്‍ശന നിയന്ത്രണങ്ങളോടെയുള്ള ഭാഗിക ഇളവുകള്‍ നല്‍കിയാല്‍ മതിയെന്നാണ് കേരളം മുന്നോട്ടുവെക്കുന്ന നിര്‍ദേശം.

മെയ് 15 വരെ ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തേക്ക് യാത്ര നിയന്ത്രിക്കണം. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടമൊഴിവാക്കുന്ന കരുതലോടെ അടച്ചിടല്‍ പിന്‍വലിക്കാമെന്നും കേരളം നിര്‍ദേശിച്ചിട്ടുണ്ട്. അടച്ചിടല്‍ നീട്ടുന്നതില്‍ സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിക്കുന്ന ദേശീയ നയമാണ് വേണ്ടതെന്നും കേരളം ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ അടച്ചുപൂട്ടല്‍ ഒരു മാസംകൂടി തുടരണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഒഡിഷ, മേഘാലയ, ഗോവ എന്നീ  സംസ്ഥാനങ്ങളിലെ  മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ഫണ്ട് തട്ടിപ്പാരോപണത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു

0
എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമ്മിക്കാനായി ലക്ഷങ്ങൾ പിരിച്ചെടുത്ത...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...