മെയ് മൂന്നിനു ശേഷം രാജ്യത്തെ ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങളോടെ ഇളവ് : വിദ്യാലയങ്ങള്‍ തുറക്കില്ല ; പൊതുഗതാഗതം ഉണ്ടാവില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിന്റ ഭാഗമായുള്ള ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നിനു ശേഷം രാജ്യത്തെ അടച്ചുപൂട്ടലില്‍ നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചേക്കും. റെഡ്‌ സോണുകള്‍ അടച്ചിടും. തീവ്രവ്യാപനമില്ലാത്ത സ്ഥലങ്ങളില്‍ വ്യാപാര, വാണിജ്യ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി നല്‍കും. ഉപാധികളോടെ സ്വകാര്യ വാഹനങ്ങള്‍ക്ക് ഓടാം. ട്രെയിന്‍, വിമാനം അടക്കം പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല.

സ്‌കൂളുകളും കോളേജുകളും അടച്ചിടുന്നത് തുടരും. ആരാധനാലയങ്ങളില്‍ പൊതുചടങ്ങ് അനുവദിക്കില്ല. രോഗവ്യാപനം കുറവുള്ള ഓറഞ്ച്, പച്ച മേഖലകളിലാണ് വ്യാപാര, വാണിജ്യ പ്രവര്‍ത്തനം അനുവദിക്കുക. ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളുടെ വേര്‍തിരിക്കല്‍ കൃത്യമായ മാനദണ്ഡപ്രകാരമായിരിക്കും.

കര്‍ശന നിയന്ത്രണം ഇല്ലാത്ത ജില്ലകള്‍ക്കുള്ളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ജില്ലകള്‍ കടന്നുള്ള യാത്രയ്ക്ക് തല്‍ക്കാലം അനുമതി നല്‍കില്ല. അന്തര്‍ സംസ്ഥാന യാത്രകളും അനുവദിക്കില്ല. കര്‍ശന നിയന്ത്രണങ്ങളോടെയുള്ള ഭാഗിക ഇളവുകള്‍ നല്‍കിയാല്‍ മതിയെന്നാണ് കേരളം മുന്നോട്ടുവെക്കുന്ന നിര്‍ദേശം.

മെയ് 15 വരെ ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തേക്ക് യാത്ര നിയന്ത്രിക്കണം. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ ആള്‍ക്കൂട്ടമൊഴിവാക്കുന്ന കരുതലോടെ അടച്ചിടല്‍ പിന്‍വലിക്കാമെന്നും കേരളം നിര്‍ദേശിച്ചിട്ടുണ്ട്. അടച്ചിടല്‍ നീട്ടുന്നതില്‍ സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിക്കുന്ന ദേശീയ നയമാണ് വേണ്ടതെന്നും കേരളം ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ അടച്ചുപൂട്ടല്‍ ഒരു മാസംകൂടി തുടരണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഒഡിഷ, മേഘാലയ, ഗോവ എന്നീ  സംസ്ഥാനങ്ങളിലെ  മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...