തൊടുപുഴ : ഇടുക്കിയില്‍ മൂന്നു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ നഗരസഭാ അംഗവും ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇടുക്കിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 17 ആയി.
ഇടുക്കിയില്‍ മൂന്നു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ജില്ലാ കളക്ടർ
RECENT NEWS
Advertisment