ചെന്നൈയിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾ നാട്ടിലെത്താൻ കടൽമാർ​ഗം യാത്ര ചെയ്തത് 1100 കിലോമീറ്റർ

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍ : ലോക്ക് ഡൗണിനെ തുടർന്ന് ചെന്നൈയിൽ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികൾ നാട്ടിലെത്താൻ കടൽ മാർ​ഗം യാത്ര ചെയ്തത് 1100 കിലോമീറ്റർ.  ചെന്നൈയിൽ നിന്നും ബോട്ടിലാണ് ഒഡീഷയിലെ ​ഗഞ്ചാം ജില്ലയിലേക്ക് ഇവർ ഇത്രയും ദൂരം യാത്ര ചെയ്ത് എത്തിയത്. എത്തിച്ചേര്‍ന്നയുടനെ തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ ഹരപ്രസാദ് ഭോയി അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണം നല്‍കുകയും പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തതായി തഹസില്‍ദാര്‍ പറഞ്ഞു.

ചെന്നൈയിൽ‌ നിന്ന് വാടകയ്ക്ക് എടുത്ത ബോട്ടിൽ ഏപ്രില്‍ 24 നാണ് ഇവര്‍ യാത്ര ആരംഭിച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള 14 തൊഴിലാളികള്‍ ഉള്‍പ്പെടെ 39 പേര്‍ ബോട്ടിലുണ്ടായിരുന്നു. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള തൊഴിലാളികള്‍ ദാങ്കുരു തീരത്തിറങ്ങിയതായി തഹസില്‍ദാര്‍ അറിയിച്ചു. കടല്‍മാര്‍ഗം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എല്ലാവര്‍ക്കും ക്വാറന്റൈൻ ഏർപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. തീരപ്രദേശങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശം പോലീസിന് നല്‍കിയതായി ഗതാഗതമന്ത്രി പദ്മനാഭ ബെഹറ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...