സല്‍മാന്‍ ഖാന് പിന്നാലെ ഷാരുഖ് ഖാനും വധഭീഷണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരുഖ് ഖാനും വധഭീഷണി. സംഭവത്തില്‍ കേസെടുത്ത മുംബൈ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള കോള്‍ വന്നത്. കോള്‍ എവിടെ നിന്നാണ് എന്ന് തിരിച്ചറിഞ്ഞ പോലീസ് റായ്പൂരിലേക്ക് തിരിച്ചു. ഫൈസാന്‍ ഖാന്‍ എന്നയാളുടെ ഫോണ്‍ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് റായ്പൂര്‍ പോലീസിനെ അറിയിക്കുകയും അന്വേഷണത്തില്‍ പങ്കാളിയാക്കുകയും ചെയ്തിട്ടുണ്ട്. മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷാരുഖ് ഖാന് വധഭീഷണി നേരിട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ Y+ ലെവലിലേക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സല്‍മാന്‍ ഖാന് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നും വീണ്ടും ഭീഷണി ഉണ്ടായത്. ഒന്നെങ്കില്‍ ക്ഷേത്രം സന്ദര്‍ശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ചു കോടി രൂപ മോചനദ്രവ്യമായി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു വധഭീഷണി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...