ശാരീരിക ബന്ധത്തെച്ചൊല്ലി തര്‍ക്കം , കിണറില്‍ ചാടിയ ഭാര്യയെ രക്ഷപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൊന്നു

For full experience, Download our mobile application:
Get it on Google Play

ജാഷ്പൂര്‍: ഭര്‍ത്താവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെ കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിച്ച ശേഷം കൊലപ്പെടുത്തി ഭര്‍ത്താവ്. ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന സംഭവം. ശങ്കര്‍ റാം എന്നയാളാണ് ഭാര്യയായ ആശ ഭായിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. ഇവരുവരും ചേര്‍ന്ന് തിങ്കളാഴ്ച മദ്യപിച്ചിരുന്നു.

മദ്യപാനത്തിന് പിന്നാലെ ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്ന് ശങ്കര്‍ പറഞ്ഞത് ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇതേ ചൊല്ലി ഇരുവരും തമ്മില് വാക്കേറ്റമായി. വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയതോടെ ആശ സമീപത്തെ കിണറിലേക്ക് ചാടുകയായിരുന്നു. ആത്മഹത്യ ചെയ്യാനായി കിണറിലേക്ക് ചാടിയ ഭാര്യയെ കിണറിലേക്ക് ചാടിയ ശങ്കര്‍ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു. കിണറിന് പുറത്ത് എത്തിച്ച ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതോടെയാണ് ശങ്കര്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

ആശയുടെ സ്വകാര്യ ഇടങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ച ശേഷമായിരുന്നു കൊലപാതകമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലപാതകത്തിന് പിന്നാലെ രാത്രി മുഴുവന്‍ ഭാര്യയുടെ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു ശങ്കര്‍. സംഭവത്തേക്കുറിച്ച് പുലര്‍ച്ചെ വിവരം ലഭിച്ച പോലീസ് രാവിലെ സംഭവ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് വിശദമാക്കി.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...