16കാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സാഹില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു ; ബുലന്ദ്ഷഹറിലേക്ക് ബസ് കയറി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി:ഡല്‍ഹിയിലെ രോഹിണിയില്‍ പതിനാറുകാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. സാഹിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികൊണ്ട് 21 തവണ കുത്തുകയും ഭാരമേറിയ കല്ല് പല തവണ ശരീരത്തിലേക്ക് ഇടുകയും ചെയ്താണ് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് നിമിഷങ്ങൾക്കകം സാഹിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം.

തുടർന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലേക്ക് ബസിൽ കയറി.ഏതാനും മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹി പൊലീസിന് ഇയാളെ കണ്ടെത്താനും പിതാവിനെ ബുലന്ദ്ഷെറിലേക്ക് കൊണ്ടുപോയി പ്രതിയെ പിടികൂടാനും സാധിച്ചു.സാഹിലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ സാക്ഷി ദീക്ഷിതിനെ ഒന്നിലധികം തവണ കുത്തുന്നതും കൊലയാളി ഒരു പാറക്കല്ലുകൊണ്ട് ദയനീയമായി ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു. തന്‍റെ മകൾ സാഹിലിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. “എന്‍റെ മകളെ പലതവണ കുത്തിയിട്ടുണ്ട്, അവളുടെ തലയും കഷ്ണങ്ങളാക്കി. പ്രതികൾക്ക് ശക്തമായ ശിക്ഷ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,” പിതാവ് ആവശ്യപ്പെട്ടു. സാക്ഷി സാഹിലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് കൊലപാതക കാരണമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

സാക്ഷിയുടെ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളാണ് പോലീസിന് മൊഴി നൽകിയത്. കൊല്ലപ്പെട്ട സാക്ഷിയും സാഹിലും തമ്മിൽ നാല് വർഷത്തെ പരിചയമാണ് ഉണ്ടായിരുന്നത്. സാഹിലിൻ്റെ പെരുമാറ്റത്തിൽ മാറ്റം വന്നതോടെ ആണ് സാക്ഷി സാഹിലിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചത് എന്നും സുഹൃത്തുക്കൾ പോലീസിൽ മൊഴി നൽകി. അതേസമയം സാഹിലിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യാൻ ആണ് പോലീസ് നീക്കം. കൃത്യം നടത്തിയ ശേഷം ഉത്തർപ്രദേശിലേക്ക് കടക്കാൻ സാഹിലിനെ ആരെങ്കിലും സഹായിച്ചോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....