വിവാദങ്ങൾക്കൊടുവിൽ പഠാന്‍ നാളെ തിയേറ്ററുകളിലെത്തും

For full experience, Download our mobile application:
Get it on Google Play

മുംബൈ: പ്രേക്ഷകർ ഏറെ നാളത്തെ കാത്തിപ്പിന് വിരാമമിട്ട് ഷാറൂഖ് – ദീപിക ചിത്രം പഠാൻ നാളെ തിയേറ്ററുകളിലെത്തും. നാലുവർഷത്തെ ഇടവേളക്ക് ശേഷമാണ് ഷാറൂഖ് വെള്ളിത്തിരയിലെത്തുന്നത്. റിലീസിന് മുന്നേ തന്നെ വിവാദങ്ങളിൽ നിറഞ്ഞ ചിത്രമായിരുന്നു പഠാൻ. ചിത്രത്തിലെ ബെഷറം രംഗ് എന്ന ഗാനത്തിൽ നായിക ദീപിക പദുകോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിന് എതിരെ സംഘപരിവാർ പ്രതിഷേധവുമായി എത്തിയിരുന്നു.ഗാനരംഗം ഹിന്ദുക്കളുടെ വികാരം വ്രണപ്പടുത്തിയെന്ന് ആരോപിച്ച് നിരവധി പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ എത്തിയത്. എന്നാൽ സെൻസർ ബോർഡ് ബിക്കിനി രംഗം കട്ട് ചെയ്യാതെ തന്നെ സിനിമയ്ക്ക് അനുമതി നൽകി. വേറെ 10 കട്ടുകൾ നിർദേശിച്ചതിന് ശേഷമാണ് അനുമതി നൽകിയത്.

ഷാരൂഖിൻറെയും ദീപികയുടെയും കോലം കത്തിച്ചും സിനിമാ പോസ്റ്ററുകൾ നശിപ്പിച്ചുമുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് ബജ്റംഗ് ദളിൻറെ പുതിയ ഭീഷണി. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാനിൽ ഷാരൂഖിനും ദീപികയ്ക്കുമൊപ്പം ജോൺ എബ്രഹാമും അഭിനയിക്കുന്നുണ്ട്. റിലീസിന് മുന്നോടിയ തന്നെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡിട്ട ചിത്രത്തിന് 20 കോടിലധികം രൂപയാണ് ലഭിച്ചത്. 100 കോടി രൂപക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നരോത്തം മിശ്രയ്ക്ക് സീറ്റില്ല ; മധ്യപ്രദേശ് ബിജെപിയിൽ പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അഷുതോഷ്...

സ്വന്തം മകനെ കൊന്ന് കൊത്തിനുറുക്കി നദിയിലൊഴുക്കി ; മൂന്ന് വർഷത്തിന് ശേഷം അച്ഛൻ അറസ്റ്റിൽ

0
കുമളി: മൂന്ന് വർഷം മുമ്പ് കാണാതായ 20-കാരനെ കൊലപ്പെടുത്തിയത് സ്വന്തം...

വിൽപ്പനയ്ക്കായി മിഠായി കടലാസുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചത് 185 ഗ്രാം എംഡിഎംഎ ; കണ്ണൂർ തലശ്ശേരിയിൽ...

0
തലശ്ശേരി: കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ എംഡിഎംഎ...

കണ്ണൂരിൽ യാത്രക്കാരിയെ പറ്റിച്ച വ്യാജ പോർട്ടറെ പിടികൂടി റയിൽവേ പോലീസ്

0
കണ്ണൂർ: റെയിൽവേ പോർട്ടറുടെ വ്യാജ വേഷമണിഞ്ഞ് ട്രെയിൻ യാത്രക്കാരിയുടെ ട്രോളി...