ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ, തമിഴ്‌നാട് ബിജെപി അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈ വിദ്യാഭ്യാസത്തിനായി ബ്രിട്ടനിലേക്ക് പോകുന്നതായി റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത പുറത്തുവിട്ടത്. ഫെലോഷിപ്പിന് വേണ്ടിയാണ് അണ്ണാമലൈ യുകെയിലേക്ക് പോകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് മാസത്തെ കോഴ്സിന് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടനിലേക്ക് തിരിക്കുന്നത്. എന്നാൽ, ഇക്കാര്യം അണ്ണാമലൈ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപി തമിഴ്നാട്ടിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരുസീറ്റ് പോലും ബിജെപിക്ക് നേടാനായില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി രണ്ടുതവണയാണ് പ്രധനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തിയത്. എന്നാൽ, അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ പോലും ദയനീയ പ്രകടനമാണ് ബിജെപി നടത്തിയത്. അണ്ണാമലൈക്ക് സംസ്ഥാന അധ്യക്ഷ പദവി നൽകിയതിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്. എന്നാൽ, അണ്ണാമലൈ ഒളിച്ചോടുകയാണെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























