കാ​വും​ഭാ​ഗം – ചാ​ത്ത​ങ്ക​രി റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച​തി​നു പി​ന്നാ​ലെ ഉ​പ റോ​ഡു​ക​ൾ വെ​ള്ള​ത്തി​ലാ​യി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : കാ​വും​ഭാ​ഗം – ചാ​ത്ത​ങ്ക​രി റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച​തി​നു പി​ന്നാ​ലെ ഉ​പ റോ​ഡു​ക​ൾ വെ​ള്ള​ത്തി​ലാ​യി. കാ​വും​ഭാ​ഗം – ചാ​ത്ത​ങ്ക​രി റോ​ഡ് ര​ണ്ട​ടി​യോ​ളം ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് മ​റ്റ് റോ​ഡു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. പെ​രി​ങ്ങ​ര – കാ​ര​യ്‌​ക്ക​ൽ, യ​മ്മ​ർ​കു​ള​ങ്ങ​ര ഗ​ണ​പ​തി​ക്ഷേ​ത്രം, കാ​നേ​കാ​ട്ടു​പ​ടി -പു​തു​ക്കു​ള​ങ്ങ​ര, വാ​യ​ന​ശാ​ല-​സ്വാ​മി​പാ​ലം റോ​ഡു​ക​ളാ​ണ് ആ​ഴ്ച​ക​ളാ​യി വെ​ള്ള​ക്കെ​ട്ടി​ൽ വ​ല​യു​ന്ന​ത്. കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ രൂ​പ​പ്പെ​ട്ട വെ​ള​ളം പ്ര​ദേ​ശ​ത്തെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഒ​ഴു​കി മാ​റാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും വെ​ള്ള​ക്കെ​ട്ടാ​ണ്. നേ​ര​ത്തേ പെ​രി​ങ്ങ​ര മാ​ത​ക​ത്തി​ൽ തോ​ട്ടി​ൽ നി​ന്നു​ള്ള വെ​ള്ളം നി​ര​വ​ധി വാ​ച്ചാ​ലു​ക​ൾ ക​ട​ന്നു കൂ​ര​ച്ചാ​ൽ മാ​ണി​ക്ക​ത്ത​കി​ടി പാ​ട​ശേ​ഖ​ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ക​യും അ​വി​ടെ​നി​ന്നും ഒ​ഴു​കി ചാ​ത്ത​ങ്ക​രി തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യി​രു​ന്ന​തു​മാ​ണ്. എ​ന്നാ​ൽ ഇ​ന്നി​പ്പോ​ൾ തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു. നി​ര​വ​ധി വീ​ടു​ക​ളും അ​വി​ടേ​ക്കെ​ല്ലാം വ​ഴി​ക​ളും നി​ർ​മി​ച്ച​തോ​ടെ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​യി. ഇ​തി​നി​ടെ​യാ​ണ് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ​യും വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം ഉ​യ​ർ​ന്നു​വ​ന്ന​ത്. അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യേ​തു​ട​ർ​ന്ന് പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ 11,12 വാ​ർ​ഡു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ൾ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നാ​യി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. വെ​ള്ള​ക്കെ​ട്ട് പ​തി​വാ​കു​ന്ന പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം, പ​ണി​ക്കോ​ട്ടി​ൽ ഭാ​ഗം, മ​റി​യ​പ്പ​ള്ളി​ൽ ഭാ​ഗം, പെ​രു​ഞ്ചാ​ത്ര, മു​ണ്ട​ന്താ​ന​ത്ത് പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘം സ​ന്ദ​ർ​ശി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...