പാലക്കയം കൈക്കൂലി കേസിന് പിന്നാലെ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കയം കൈക്കൂലി കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന. ലാന്റ് റവന്യൂ കമ്മിഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. വില്ലേജിലെ രേഖകള്‍, വെബ്‌സൈറ്റില്‍ പോക്ക് വരവ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടോ, ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സീനയോറിറ്റി മറികടന്ന് തീര്‍പ്പാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ച് കൈക്കൂലിക്ക് സാധ്യത സൃഷ്ടിക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

വിവിധ ഡെപ്യൂട്ടി കളക്ടര്‍മാരുടേയും സീനിയര്‍ സൂപ്രണ്ടുമാരുടേയും നേതൃത്വത്തില്‍ 14 ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. സേവനാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും നല്‍കണമെന്നാണ് നിര്‍ദ്ദേശം. പരിശോധനയുടെ റിപ്പോര്‍ട്ട് നാളെ റവന്യൂമന്ത്രിക്ക് സമര്‍പ്പിക്കും.

പാലക്കയം കൈക്കൂലി കേസില്‍ റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം നാളെ തുടങ്ങും. ഇതിനായി റവന്യൂ ജോയിന്റ് സെക്രട്ടറി ജെ.ബിജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ മൂന്നു ദിവസത്തെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. ഇയാള്‍ പണം സ്വരൂപിച്ച വഴി കണ്ടെത്തുകയാണ് വിജിലന്‍സിന്റെ പ്രധാന ലക്ഷ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...

കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന് ഡി കെ ശിവകുമാർ

0
ബെംഗളൂരു: ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന്...

ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച രണ്ടു പേർ പിടിയിൽ

0
തിരുവനന്തപുരം: ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച...

പിണറായിയുടെ ‘ചെറ്റ’ പരാമർശം ; വിമർശനവുമായി ജി സുധാകരൻ

0
ആലപ്പുഴ : മുൻ മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തിൽ വിമർശനവുമായി ജി സുധാകരൻ...