ഹരിയാനയിൽ കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി , എഐസിസി ആസ്ഥാനത്ത് ആഘോഷം നിർത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ പോളിംഗ് കണ്ട് ഞെട്ടി കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിന് പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്. രാവിലെ 9.55വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നു.

4648 സീറ്റുകളില്‍ ബിജെപിയും 35 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മുന്നേറുന്നത്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതല്‍ ഹരിയാനയിൽ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണൽ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസ് ക്യാമ്പിൽ നിരാശയുണ്ടാക്കി. വിജയ പ്രതീക്ഷയിൽ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ലഡ്ഡു ഉള്‍പ്പെടെ വിതരണം ചെയ്ത് കോണ്‍ഗ്രസ് ആഘോഷം ആരംഭിച്ചിരുന്നു. എന്നാല്‍, ലീഡ് നില മാറിയതോടെ ആഘോഷങ്ങളെല്ലാം നിര്‍ത്തിവെച്ചു. ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിര്‍ത്തിവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...