എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രണ്ട് കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രണ്ട് കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കേസെടുത്തത് മാട്ടൂല്‍ സ്വദേശികളുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസാണ്. പരാതി, മാട്ടൂല്‍ സ്വദേശി മൊയ്തുവിന്‍റെ കയ്യില്‍ നിന്നും 17 ലക്ഷവും അബ്ദുള്‍ കരീമിന്‍റെ കയ്യില്‍ നിന്നും 30 ലക്ഷം രൂപയും തട്ടിച്ചെന്നാണ്. എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ ഉള്ള കേസുകളുടെ ഇതോടെ എണ്ണം 89 ആയി.

സര്‍ക്കാര്‍ ഇന്നലെ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എംസി കമറുദ്ദീനിനെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണെന്നും നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ടെന്നും തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേസ് റദ്ദാക്കിയാല്‍ ഈ ഘട്ടത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എം.സി കമറുദ്ദീന്‍ വ‌ഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കൊച്ചി മെട്രോയുടെ എംഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

0
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...