ന്യൂഡൽഹി : മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം റിപ്പോർട്ട് ചെയ്തു. മുപ്പത്തിയേഴുകാരിയെ കുകി വിഭാഗത്തിൽപ്പെട്ടവർ ബലാത്സംഗം ചെയ്തതായാണ് പരാതി. ചുരാചന്ദ്പൂരിൽ മെയ് 3ന് ആയിരുന്നു സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. അതിക്രമം നേരിട്ട സ്ത്രീ ബിഷ്ണുപൂർ സ്റ്റേഷനിൽ പരാതി നൽകിയത് ഇന്നലെയാണ്. മണിപ്പൂർ വിഷയത്തിൽ ലോക്സഭയിൽ അവിശ്വാസ ചർച്ചകൾ തുടരുന്നതിനിടെയാണ് വീണ്ടുമൊരു കൂട്ടബലാത്സംഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രണ്ട് കുക്കി വനിതകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും പൊതുനിരത്തിലൂടെ നഗ്നരായി നടത്തുകയും ചെയ്ത സംഭവമാണ് ജൂൺ 18ന് ആദ്യം പുറത്തുവന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പിന്നാലെ സ്ത്രീകൾക്കെതിരായ നിരവധി അതിക്രമങ്ങൾ പുറത്തുവന്നു.
മണിപ്പൂരിൽ തുടരുന്ന സംഘർഷങ്ങൾ ലോകശ്രദ്ധ നേടുകയും രാജ്യത്ത് ഭരണ പ്രതിപക്ഷങ്ങൾ വിഷയത്തിൽ ഏറ്റുമുട്ടുകയും ചെയ്തു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇതിന്മേൽ ചർച്ച തുടരുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. വിശ്വാസവോട്ടെടുപ്പിൽ ഭരണപക്ഷത്തിന് ആശങ്കയില്ല. അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനുള്ള അംഗബലം സർക്കാരിനുണ്ട്. അതേസമയം കേന്ദ്ര സർക്കാരിന് എതിരായ അവിശ്വാസ പ്രമേയത്തെ എൻഡിഎ ഘടക കക്ഷി മിസോ നാഷണൽ ഫ്രണ്ട് പിന്തുണക്കുമെന്ന് വ്യക്തമായിട്ടുണ്ട്. കുക്കി അനുകൂല നിലപാടാണ് മിസോറാമിലെ ഭരണകക്ഷിയായ എംഎൻഎഫ് സ്വീകരിക്കുന്നത്. ലോക്സഭയിൽ ഒരു എംപിയാണ് എംഎൻഎഫിനുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























