ന്യൂഡൽഹി: വോട്ടർമാരെ മുൻകൂട്ടി അറിയിക്കാതെ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയിൽ. വോട്ടർമാരെ നീക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ മറുപടി തേടിയിരുന്നു. തുടർന്നാണ് കമീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമത്തിലെ (1960), വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കാനുള്ള 18ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. വോട്ടർമാരെ അറിയിക്കുകയോ അവരെ കേൾക്കുകയോ ചെയ്യാതെ പട്ടികയിൽ നിന്ന് പേര് നീക്കാൻ 18ാം വകുപ്പ് അനുമതി നൽകുന്നുവെന്നായിരുന്നു എം.ജി. ദേവസഹായം, സോമസുന്ദർ ബുർറ, അദിതി മേത്ത എന്നിവർ നൽകിയ ഹരജിയിൽ പറഞ്ഞത്. എന്നാൽ, വോട്ടർമാരെ മുൻകൂട്ടി അറിയിക്കാതെ പട്ടികയിൽ നിന്ന് പേര് നീക്കില്ലെന്ന് കമീഷൻ അറിയിച്ചതോടെ കോടതി ഹരജി തീർപ്പാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























