വയനാട്: വയനാട്ടില്‍ ഒരു പോലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ 24 പേരുടെ സ്രവം പരിശോധനയ്ക്കയച്ചതില്‍ 3 പേരുടെ ഫലം പോസിറ്റീവ് ആയി. വയനാട് ജില്ലയില്‍ 50 പോലീസുകാര്‍ നിരീക്ഷണത്തിലാണ്. പോലീസുമായി സമ്പര്‍ക്കത്തിലായ രോഗിക്ക് മയക്ക് മരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രോഗി വിവരങ്ങള്‍ കൈമാറുന്നില്ലെന്നും ഇതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതായും ആരോഗ്യവകുപ്പ് പറഞ്ഞു.
വയനാട്ടില്‍ ഒരു പോലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment