തിരുവനന്തപുരം : യുഎഇ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌നയേയും സരിത്തിനേയും ജയ്‌ഘോഷ് നിരന്തരം വിളിച്ചിരുന്നതായി കസ്റ്റംസിന് വ്യക്തമായതിനെ തുടര്‍ന്നാണിത്.
സ്വര്‍ണക്കടത്ത് പിടികൂടിയതിന് ശേഷവും ജയ്‌ഘോഷ് ഇവരെ വിളിച്ചിരുന്നതായാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. ഇയാളുടെ നിയമനം ഉള്‍പ്പടെയുള്ള കാര്യങ്ങളും വിശദമായി അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജയ്‌ഘോഷ് നേരത്തെ ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. ഈ ബന്ധങ്ങള്‍ ഇയാള്‍ സ്വര്‍ണക്കടത്തിന് ഉപയോഗപ്പെടുത്തിയിരുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. ഇതടക്കം കസ്റ്റംസ് പരിശോധിച്ചു വരികയാണ്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിന് പിന്നാലെ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.