ചെങ്ങന്നൂര്‍ : നഗരസഭാ സെക്രട്ടറിയുടെ നടപടികള്‍ക്കെതിരെ സ്വതന്ത്ര കൗണ്‍സിലര്‍ അനശ്ചിതകാല ഉപവാസ സമരം തുടങ്ങി. നഗരസഭാ 6-ാം വാര്‍ഡ് കൗണ്‍സിലര്‍ ജോസാണ് സെക്രട്ടറിയുടെ ക്യാബിനു മുന്നില്‍ അനശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്. മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ സമരം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ റിജോ ജോണ്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. അഗതിമന്ദിരം ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുക, സെക്രട്ടറിയുടെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക, വികസന- ജനക്ഷേമ പദ്ധതികള്‍ അട്ടിമറിയ്ക്കാനുളള ശ്രമം അവസാനിപ്പിക്കുക, മിനിട്‌സ് യഥാസമയം വിതരണം ചെയ്യുക, നഗരസഭ കൗണ്‍സിലിനെതിരെയുള്ള വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, വൈസ്-ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മരായ ഷേര്‍ലി രാജന്‍, ഓമന വര്‍ഗ്ഗീസ്, പി.ഡി മോഹനന്‍, കൗണ്‍സിലര്‍മാരായ രാജന്‍ കണ്ണാട്ട്, ശോഭാ വര്‍ഗ്ഗീസ്, സൂസമ്മ ഏബ്രഹാം, അശോക് പഠിപ്പുരയ്ക്കല്‍, മനീഷ് കീഴാമഠത്തില്‍, ബി ശരത് ചന്ദ്രന്‍, മിനി സജന്‍, അര്‍ച്ചന കെ ഗോപി, റ്റി.കുമാരി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് കൗണ്‍സിലര്‍ ജോസ് അറിയിച്ചു.