ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറിയ്‌ക്കെതിരെ സ്വതന്ത്ര കൗണ്‍സിലര്‍ അനശ്ചിതകാല ഉപവാസ സമരം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നഗരസഭാ സെക്രട്ടറിയുടെ നടപടികള്‍ക്കെതിരെ സ്വതന്ത്ര കൗണ്‍സിലര്‍ അനശ്ചിതകാല ഉപവാസ സമരം തുടങ്ങി. നഗരസഭാ 6-ാം വാര്‍ഡ് കൗണ്‍സിലര്‍ ജോസാണ് സെക്രട്ടറിയുടെ ക്യാബിനു മുന്നില്‍ അനശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്. മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ സമരം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ റിജോ ജോണ്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. അഗതിമന്ദിരം ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുക, സെക്രട്ടറിയുടെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക, വികസന- ജനക്ഷേമ പദ്ധതികള്‍ അട്ടിമറിയ്ക്കാനുളള ശ്രമം അവസാനിപ്പിക്കുക, മിനിട്‌സ് യഥാസമയം വിതരണം ചെയ്യുക, നഗരസഭ കൗണ്‍സിലിനെതിരെയുള്ള വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, വൈസ്-ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മരായ ഷേര്‍ലി രാജന്‍, ഓമന വര്‍ഗ്ഗീസ്, പി.ഡി മോഹനന്‍, കൗണ്‍സിലര്‍മാരായ രാജന്‍ കണ്ണാട്ട്, ശോഭാ വര്‍ഗ്ഗീസ്, സൂസമ്മ ഏബ്രഹാം, അശോക് പഠിപ്പുരയ്ക്കല്‍, മനീഷ് കീഴാമഠത്തില്‍, ബി ശരത് ചന്ദ്രന്‍, മിനി സജന്‍, അര്‍ച്ചന കെ ഗോപി, റ്റി.കുമാരി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് കൗണ്‍സിലര്‍ ജോസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...