കോഴഞ്ചേരി : തെക്കേമല – തുമ്പമൺ റോഡ് ഉന്നത നിലവാരത്തിൽ പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മല്ലപ്പുഴശ്ശേരി കോൺഗ്രസ് – യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പി.ഡബ്ലിയു.ഡി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മുൻ എംഎൽഎ അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജി ചെറിയാൻ മാത്യു അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ് സ്വാഗതം ആശംസിച്ചു. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, ഡിസിസി അംഗം മേഴ്‌സി സാമുവേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ലാലു പുന്നക്കാട്, മണ്ഡലം യുഡിഎഫ് കൺവീനർ ടി.എ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ഡിസിസി അംഗം ജേക്കബ് സാമുവേൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എം.ടി സാമുവേൽ, പഞ്ചായത്ത് അംഗങ്ങളായ ഷിബു കാഞ്ഞിക്കൽ, റോസമ്മ മത്തായി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റെന്നി രാജു, കെ.എസ്.യു ജില്ലാ കൺവീനർ ജോമി വര്ഗീസ്, മുൻ പഞ്ചായത്ത് അംഗങ്ങളായ ബെന്നി കുഴിക്കാലാ, സോണി ഗംഗാധരൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റമാരായ സ്റ്റീഫൻ ജോർജ്, ടൈറ്റസ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടെറിൻ ജോർജ്, ഭാരവാഹികളായ ആന്റോ വര്ഗീസ്, ജെബിൻ കുഴിക്കാലാ, സബിൻ, അനു കുഴിക്കാലാ. കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ലാലു പുന്നക്കാട്, ബാബു ആറന്മുള, ജോസ് കർത്തവ്യം, രാധാകൃഷ്ണൻ നെല്ലിക്കാല എന്നിവർ നേതൃത്വം നൽകി.