തെക്കേമല – തുമ്പമൺ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ കോൺഗ്രസ്‌ – യൂത്ത് കോൺഗ്രസ്‌ ധർണ്ണ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : തെക്കേമല – തുമ്പമൺ റോഡ്‌ ഉന്നത നിലവാരത്തിൽ പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മല്ലപ്പുഴശ്ശേരി കോൺഗ്രസ്‌ – യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പി.ഡബ്ലിയു.ഡി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മുൻ എംഎൽഎ അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിജി ചെറിയാൻ മാത്യു അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിൻ രാജ് സ്വാഗതം ആശംസിച്ചു. കെ.പി.സി.സി സെക്രട്ടറി അനീഷ്‌ വരിക്കണ്ണാമല, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുൽ കലാം ആസാദ്‌, ഡിസിസി അംഗം മേഴ്‌സി സാമുവേൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സാലി ലാലു പുന്നക്കാട്, മണ്ഡലം യുഡിഎഫ് കൺവീനർ ടി.എ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ഡിസിസി അംഗം ജേക്കബ് സാമുവേൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ എം.ടി സാമുവേൽ, പഞ്ചായത്ത്‌ അംഗങ്ങളായ ഷിബു കാഞ്ഞിക്കൽ, റോസമ്മ മത്തായി, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റെന്നി രാജു, കെ.എസ്.യു ജില്ലാ കൺവീനർ ജോമി വര്ഗീസ്, മുൻ പഞ്ചായത്ത്‌ അംഗങ്ങളായ ബെന്നി കുഴിക്കാലാ, സോണി ഗംഗാധരൻ, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റമാരായ സ്റ്റീഫൻ ജോർജ്, ടൈറ്റസ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ടെറിൻ ജോർജ്, ഭാരവാഹികളായ ആന്റോ വര്ഗീസ്, ജെബിൻ കുഴിക്കാലാ, സബിൻ, അനു കുഴിക്കാലാ. കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ ലാലു പുന്നക്കാട്, ബാബു ആറന്മുള, ജോസ് കർത്തവ്യം, രാധാകൃഷ്ണൻ നെല്ലിക്കാല എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

0
തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് അച്ഛനും...

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...

ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

0
റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ്...