സിപിഎമ്മിന് പിന്നാലെ സിപിഐയിലും പ്രായപരിധി നടപ്പിലാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎമ്മിന് പിന്നാലെ സിപിഐയിലും പ്രായപരിധി നടപ്പിലാക്കും. സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ക്ക് മിനിമം പ്രായപരിധി 75 വയസ്സാണ്. ജില്ലാ സെക്രട്ടറിയുടെ പ്രായപരിധി 65 ഉം മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സുമാക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. കഴക്കൂട്ടത്തെ സില്‍വര്‍ ലൈന്‍ കല്ലിടലിലെ പോലീസുകാരന്റെ നടപടിയിലും സിപിഐ വിമര്‍ശനമുയര്‍ത്തി.

സിപിഎമ്മിന് പിന്നാലെയാണ് സിപിഐയിലും പ്രായപരിധി നടപ്പിലാക്കാനൊരുങ്ങുന്നത്. സംസ്ഥാന എക്സിക്യൂട്ടീവില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തു. സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ക്ക് മിനിമം പ്രായപരിധി 75 വയസ്സാക്കും. ജില്ലാ സെക്രട്ടറിയുടെ പ്രായപരിധി 65 ഉം മണ്ഡലം സെക്രട്ടറിക്ക് 60 വയസ്സാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

സില്‍വര്‍ ലൈന്‍ സര്‍വെയുമായി ബന്ധപ്പെട്ട കല്ലിടലില്‍ കണിയാപുരത്തെ കരിച്ചാറയില്‍ പോലീസ് സ്വീകരിച്ച നടപടി അനുചിതമായില്ലെന്നും സിപിഐ വിമര്‍ശിച്ചു. പോലീസുകാരന്റെ നടപടി സര്‍ക്കാരിന് ചീത്തപേരുണ്ടാക്കി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം കെ-റെയില്‍ പദ്ധതി നടപ്പിലാക്കേണ്ടതെന്നും സിപിഐ ചര്‍ച്ച ചെയ്തു. ഇങ്ങനെയാണോ പോലീസ് ജനങ്ങളെ കൈകാര്യം ചെയ്യണ്ടേത്. പോലീസുകാരന്‍ പ്രതിഷേധക്കാരനെ ചവിട്ടിയത് ശരിയായില്ലെന്നും സിപിഐ എക്സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു.

അതിനിടെ, കണിയാപുരം കരിച്ചാറയില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസുകാരനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ്.അഖില്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പോലീസുകാരനെതിരെ അന്വേഷണ റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റൂറല്‍ എസ്പിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസുകാരനെ എ.ആര്‍. ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...