മുംബൈ : മഹാരാഷ്ട്രയില്‍ 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 88 ആയി. ഇതില്‍ നാല് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. പുതിയതായി രോഗം ബാധിച്ചവരില്‍ 13 പേര് പുനെ ജില്ലയില്‍ നിന്നും മൂന്ന് പേര് പുനെ മുന്‍സിപ്പല്‍ കോര്പ്പറേഷന് മേഖലയില്‍ നിന്നുമുള്ളവരാണ്.
മുംബൈയില്‍ നിന്ന് അഞ്ച്, ഒസ്മാനാബാദില്‍ നിന്ന് രണ്ട്, താനെ, നാഗ്പൂര്‍, മീരാ-ഭയാന്ദര് എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസും റിപ്പോര്‍ട്ട് ചെയ്തു. ഈ പുതിയ രോഗികളില്‍ 18 പേര് വാക്സിനേഷന് സ്വീകരിച്ചവരാണ്. ഒരാള്‍ വാക്സിനേഷന് എടുത്തിട്ടില്ല. ഇവരില്‍ 16 പേര് വിദേശത്തു നിന്നും വന്നവരാണ്. ഏഴു പേര് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.