പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരനെ റിമാന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 16 കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിതുര പോലീസ് സ്റ്റേഷന്‍ സി.പി.ഒ കളളിപ്പാറ പച്ച പാലോട് റോസ് വില്ലയില്‍ അനൂപിനെ (39) 14 ദിവസം റിമാന്‍ഡ് ചെയ്തു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഭര്‍ത്താവുമായുള്ള പ്രശ്നം തീര്‍ക്കാന്‍ സ്റ്റേഷനിലെത്തിയ കുട്ടിയുടെ മാതാവുമായി അടുത്ത പോലീസുകാരന്‍ കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ഇതിനിടെ കുട്ടിയെ പലതവണ പീഡിപ്പിക്കാനും ശ്രമിച്ചു.

കുട്ടി ഇക്കാര്യം മാതാവിനെ അറിയിച്ചെങ്കിലും പോലീസുകാരനെ സഹായിക്കുന്ന സമീപനമായിരുന്നു അമ്മയുടെത്. ഗത്യന്തരമില്ലാതെ കുട്ടി ബാലാവകാശ കമ്മീഷനെ സമീപിച്ച്‌ പരാതി നല്‍കി. കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് പ്രതിയ്ക്കെതിരെ കേസെടുത്തത്. കുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കാര്യങ്ങൾ...

വ്യാജ വെബ്സൈറ്റ് വഴി ട്രേഡിങ്ങ് ; ഒരുകോടി തട്ടിയ കേസിൽ പ്രതി കസ്റ്റഡിയിൽ

0
കോഴിക്കോട് : ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ രാമനാട്ടുകര സ്വദേശിക്കും ഭാര്യയ്ക്കും ഒരു...

പാലക്കാട് ഏഴാംക്ലാസ്സുകാരനെ അധ്യാപകൻ മുഖത്തടിച്ചതായി പരാതി ; ചികിത്സ തേടി

0
പാലക്കാട് : നെന്മാറ അയിലൂരിൽ ഏഴാംക്ലാസ്സുകാരനെ അധ്യാപകൻ മുഖത്തടിച്ചതായി പരാതി. സ്‌കൂളിലെ...

കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാപ്രവർത്തകർക്കും ലഹരി എത്തിക്കുന്ന മുഖ്യവിതരണക്കാർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാപ്രവർത്തകർക്കും ലഹരി എത്തിക്കുന്ന മുഖ്യവിതരണക്കാർ പിടിയിൽ. ഓപ്പറേഷൻ...