ഇന്ത്യയുടെ സൈനിക സേവനത്തിലേയ്‌ക്ക് യുവാക്കളെ എത്തിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യയുടെ സൈനിക സേവനത്തിലേയ്‌ക്ക് യുവാക്കളെ എത്തിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം. കൗമാരക്കാര്‍ക്ക് നാലുവര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്രപദ്ധതിക്കാണ് ഇന്ന് തുടക്കമായത്.
ഇതിലൂടെ യുവതലമുറയ്ക്ക് സൈന്യത്തില്‍ ചേരാന്‍ കഴിയും, പദ്ധതി ജിഡിപിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

മൂന്ന് സേനകളുടേയും മേധാവികള്‍ പദ്ധതി പ്രഖ്യാപനം നടത്തും. അഗ്നിവീര്‍ എന്നാണ് കൗമാര സേനയ്‌ക്ക് സൈന്യം പേരിട്ടിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും മുന്നില്‍ രണ്ടാഴ്ച മുന്നേ അഗ്നിപഥ് പദ്ധതിയുമായ് ബന്ധപ്പെട്ട സേവന വേതന വ്യവസ്ഥയുടെ എല്ലാ തീരുമാനങ്ങളും സൈനിക ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചുകഴിഞ്ഞു. നാലു വര്‍ഷത്തെ സേവനത്തില്‍ മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം മുപ്പതിനായിരം രൂപയോളം പ്രതിമാസ ശമ്ബളമായി ലഭിക്കും.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സിനാണ് കൗമാരക്കാരായ സൈനികരുടെ കാര്യങ്ങള്‍ പരിപാലിക്കുക. നാലു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ശേഷം സ്വയം വിരമിയ്ക്കല്‍ തേടാം. ഇങ്ങനെയുള്ളവര്‍ക്ക് മറ്റ് മേഖലകളില്‍ ജോലി ലഭിക്കാനുള്ള സംവിധാനം സൈന്യം നേരിട്ട് ലഭ്യമാക്കും കൗമാരക്കാരായ സൈനികരെ നേരിട്ട് യുദ്ധമുഖമല്ലാത്ത എല്ലാ മേഖലകളിലും നിയോഗിക്കും. നാലുവര്‍ഷം കൊണ്ട് ലഭിക്കുന്ന പരിശീലനം സാങ്കേതിക മികവും ധൈര്യവും രാജ്യസ്നേഹവും അച്ചടക്കവുമുള്ള യുവനിരയെ രാജ്യത്തിന് സമ്മാനിക്കും എന്നാണ് സൈന്യത്തിന്റെ പ്രതിക്ഷ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും ചോദ്യപ്പേപ്പർ ചോർച്ച : രണ്ട് എൻജിനീയറിങ് പരീക്ഷകൾ മാറ്റിവച്ചു ; അധ്യാപകൻ അറസ്റ്റിൽ‍

0
ഡെറാഡൂൺ : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിജെപി നേതൃത്വം നൽകുന്ന...

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...