ഹൈദരാബാദ് : ചെറുധാന്യങ്ങളുടെ ഉത്പന്ന സംസ്കരണം ഉൾപ്പെടെ കൂടുതൽ യോജിച്ച കാർഷിക പ്രവർത്തനങ്ങൾക്ക് തെലുങ്കാന സർക്കാരുമായി ധാരണയായതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. തെലുങ്കാന കൃഷിമന്ത്രി തുമ്മല നാഗേശ്വര റാവു വുമായി ശനിയാഴ്ച ഹൈദരാബാദ് വച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാനങ്ങൾ തമ്മിലുള്ള കൂടുതൽ സംയോജിത കാർഷിക പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കും ധാരണയായത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചുമായി വിവിധ സാങ്കേതിക വിദ്യാ കൈമാറ്റങ്ങൾക്ക് കഴിഞ്ഞ വർഷം കൃഷി വകുപ്പ് ധാരണ പത്രം ഒപ്പിട്ടിരുന്നു. ഇതിന്റെ കൂടി തുടർ പ്രവർത്തനമെന്ന നിലയിൽ ചെറുധാന്യങ്ങളുടെ കൂടുതൽ ഉത്പന്നങ്ങളുടെ സാങ്കേതിക വിദ്യാ കൈമാറ്റം, പരിശീലനങ്ങൾക്കും സംസ്കരണ കേന്ദ്രങ്ങൾക്കും വേണ്ട സഹായം എന്നിവയും മില്ലറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ താരാ സത്യവതി, ന്യൂട്രിഹബ് സി. ഇ. ഒ ഡോ. ദയാകർ റാവു എന്നിവരുമായി നടന്ന കൂടിക്കാഴ്ചയിൽ ഉറപ്പാക്കിയതായി മന്ത്രി അറിയിച്ചു.
ചെറുധാന്യങ്ങളുടെ കൃഷി സാങ്കേതിക വിദ്യകൾക്കു പുറമെ മറ്റു കാർഷിക ഇടപെടലുകൾക്കും വേണ്ട സഹായങ്ങൾക്ക് തെലുങ്കാന സർക്കാരുമായി ധാരണയായിട്ടുണ്ട്. പഴം – പച്ചക്കറി – പൂകൃഷി മികവിന്റ കേന്ദ്രം , കാർഷിക വിവര സാങ്കേതിക വിദ്യ , മംഗോ ക്ലസ്റ്ററുകളുടെ പ്രവർത്തനം , എഫ്. പി. ഓ കളുടെ ശക്തീകരണം എന്നിവ ഇതിൽ ഉൾപ്പെടും. മന്ത്രിക്കൊപ്പം കാർഷികോത്പാദന കമ്മീഷണർ ഡോ. ബി അശോക് ഐ.എ. എസ്, കൃഷി ഡയറക്ടർ സീറാം സാംബശിവ റാവു ഐ എ എസ്, കേരള സംസ്ഥാന കാർഷിക വില നിർണയ ബോർഡ് ചെയർമാൻ ഡോ പി രാജശേഖരൻ, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും തെലുങ്കാന സന്ദർശനത്തിനുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































