Saturday, April 12, 2025 9:26 pm

ബ്രിട്ടീഷുകാരെക്കാള്‍ തരംതാഴരുത് ; കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ കെജ് രിവാള്‍ കീറിയെറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്നു കര്‍ഷക ബില്ലുകളും ഡല്‍ഹി നിയമസഭ തള്ളി. കരിനിയമങ്ങള്‍ നിയമസഭ പാസാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.

കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ  വിവാദ കര്‍ഷക നിയമത്തിന്റെ  പകര്‍പ്പ് നിയമസഭയില്‍ കെജ് രിവാള്‍ കീറിയെറിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് കര്‍ഷക നിയമങ്ങള്‍ പാര്‍ലമെന്റ്  വേഗത്തില്‍ പാസാക്കേണ്ട അത്യാവശ്യം എന്താണെന്ന് കെജ് രിവാള്‍ ചോദിച്ചു.

20 ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ 20ലധികം പേര്‍ മരണപ്പെട്ടു. ഒരു ദിവസം ഒരു കര്‍ഷകന്‍ എന്ന നിലയില്‍ രക്തസാക്ഷിയാവുകയാണെന്നും കെജ് രിവാള്‍ ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് ഇല്ലാതെ ബില്‍ രാജ്യസഭ പാസാക്കിയത് ആദ്യ സംഭവമാണ്. കേന്ദ്ര സര്‍ക്കാര്‍ ബ്രിട്ടീഷുകാരെക്കാള്‍ മോശമാകരുതെന്നും കെജ് രിവാള്‍ വ്യക്തമാക്കി. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മർക്കസ് സ്കൂളിൻറെ ബസ് തലകീഴായി മറിഞ്ഞ് കുട്ടികളടക്കം 20 ഓളം പേർക്ക് പരുക്കേറ്റു

0
കണ്ണൂർ: കൊയ്യത്ത് സ്‌കൂൾ ബസ് മറിഞ്ഞ് അപകടത്തിൽ വിദ്യാർത്ഥികൾക്കടക്കം പരുക്കേറ്റു. മർക്കസ്...

റാന്നിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഇരുചക്ര വാഹനത്തില്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു

0
റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട ലോറി എതിര്‍ദിശയിലെത്തിയ ഇരുചക്ര വാഹനത്തില്‍ ഇടിച്ച് രണ്ടു...

യു.പി.ഐക്ക് പിന്നാലെ മെറ്റയുടെ വാട്സ്ആപ്പും തകരാറിലായി

0
അമേരിക്ക: യു.പി.ഐക്ക് പിന്നാലെ മെറ്റയുടെ മെസേജിങ് ആപ്പായ വാട്സ്ആപ്പും തകരാറിലായി. ശനിയാഴ്ച...

50 വയസ് തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കോന്നി ചൂരക്കുന്ന് കോളനിയിൽ കണ്ടെത്തി

0
കോന്നി : അമ്പത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത...