പി.എസ്.സി പരീക്ഷ; ജില്ല മാറ്റാന്‍ അവസരം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പൊതു പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയ പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ടതായ ജില്ല, എന്നിവയില്‍ മാറ്റം വരുത്താന്‍ അവസരം. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ യൂസര്‍ ഐ.ഡി, മൊബൈല്‍ ഫോണ്‍ നമ്പര്‍, മാറ്റം വേണ്ട ചോദ്യപേപ്പര്‍ മാധ്യമം, മാറ്റം വരുത്തേണ്ട ജില്ല എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ ഈ മാസം 21 ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ജില്ലാ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. 21 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
ഓമല്ലൂര്‍ – പ്രക്കാനം റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുളള വാഹനങ്ങള്‍ നാളെ (18) മുതല്‍ സന്തോഷ് മുക്ക് -മുട്ടുകുടുക്ക -പ്രക്കാനം വഴി പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
രണ്ടാംലോക മഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കുമുളള പ്രതിമാസ സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കുന്നതിന് ഈ മാസം 31 ന് മുന്‍പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കുന്നതല്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222104.
വനിതാ കമ്മിഷന്‍ അദാലത്ത് നാളെ (18)
കേരള വനിതാ കമ്മിഷന്റെ പത്തനംതിട്ട ജില്ലയിലെ അദാലത്ത് നാളെ (18) രാവിലെ 10.30 മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ 01.01.1999 മുതല്‍ എംപ്ലോയമെന്റ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്മാര്‍ 2021 ഫെബ്രുവരി 28 നകം രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222104.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലന കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 30 ദിവസമാണ് പരിശീലന കാലാവധി. 18 നും 45 നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0468 2270244, 2270243.
വനിതകള്‍ക്ക് ഹോം ഗാര്‍ഡ്‌സ് നിയമനം
പത്തനംതിട്ട ജില്ലയില്‍ പോലീസ് അല്ലെങ്കില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ നിലവില്‍ ഉളളതും ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത:ആര്‍മി,നേവി,എയര്‍ഫോഴ്‌സ്,ബി.എസ്.എഫ് ,സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്., എന്‍.എസ്.ജി., എസ്.എസ്.ബി.,ആസാം റൈഫിള്‍സ് എന്നീ അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം (വനിതകള്‍ മാത്രം).
വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.പ്രായപരിധി 35 – 58.ദിവസ വേതനം- 765 രൂപ (പ്രതിമാസ പരിധി 21,420 രൂപ).അവസാന തീയതി 2021 ജനുവരി 12. അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും. അപേക്ഷ ജില്ലാ ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. യോഗ്യരായ ഉദേ്യാഗാര്‍ഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. പ്രായം കുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍തൂക്കം ലഭിക്കും. കായികക്ഷമതാ പരിശോധന തീയതി പിന്നീട് അറിയിക്കും.
അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് മൂന്ന് എണ്ണം, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ അല്ലെങ്കില്‍ മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്,അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരികക്ഷമതാ സാക്ഷ്യപത്രം.ഫോണ്‍: 9497920097, 9497920112.
ടെണ്ടര്‍ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ളാഹ, മഞ്ഞത്തോട്, ചാലക്കയം, മൂഴിയാര്‍, കൊക്കാതോട,് മണ്ണീറ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന ജില്ലയിലെ 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ട അലുമിനിയം കലം, അലുമിനിയം ബക്കറ്റ്,ചീനചട്ടി തുടങ്ങി പത്തിനം ഗുണനിലവാരമുളള പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന താത്പര്യമുളള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് വൈകിട്ട് മൂന്നിനകം. ഫോണ്‍: 04735 227703.
പരീക്ഷ നടക്കും
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഈ മാസം നാലിന് നടക്കേണ്ടിയിരുന്ന റൂറല്‍ ഡെവലപ്മെന്റ് വകുപ്പിലെ ലക്ചറര്‍ ഗ്രേഡ് വണ്‍ റൂറല്‍ എഞ്ചിനീയറിംഗ് (കാറ്റഗറി നം. 068/2015) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ഈ മാസം 19 ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടക്കും. ഓമല്ലൂര്‍ ഗവ.എച്ച്.എസ്.എസില്‍ (സെന്റര്‍ നം. 1006) പരീക്ഷാ കേന്ദ്രമായി അനുവദിച്ച രജിസ്റ്റര്‍ നമ്പര്‍ 100978 മുതല്‍ 101108 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ഗവ. എച്ച.എസ്.എസ് ആന്‍ഡ് വി.എച്ച്.എസില്‍ നിലവിലെ ഹാള്‍ടിക്കറ്റുമായി നിശ്ചിതസമയത്ത് ഹാജരാകണമെന്ന് പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2021 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച്്31 വരെ ജീപ്പ് അല്ലെങ്കില്‍ കാര്‍ വാടകയ്ക്ക നല്‍കുന്നതിന് വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23 ന് ഉച്ചയ്ക്ക് രണ്ടിനകം. ഫോണ്‍: 0468 2325242.