കെഎസ്ആർടിസിയിൽ പുരുഷന് കൂടി ആനുകൂല്യം അനുവദിക്കണമെന്ന് രാഹുൽ ഈശ്വർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവ​ദിക്കാനിരിക്കെ, കെഎസ്ആർടിസിയിൽ പുരുഷന് കൂടി ആനുകൂല്യം അനുവദിക്കണമെന്ന് രാഹുൽ ഈശ്വർ. സ്ത്രീകൾക്ക് ആനുകൂല്യം നൽകരുതെന്ന സമീപനമില്ല. പുരുഷന് കൂടി ഏതെങ്കിലും രീതിയിൽ ആനൂകൂല്യങ്ങളും സൗജന്യങ്ങളും നൽകണമെന്നും രാഹുൽ ഈശ്വ‍ർ പറഞ്ഞു. സ്ത്രീകൾക്ക് ആനുകൂല്യം നൽകിയാൽ ബസ് തടയണമെന്ന സമീപനം ആർക്കുമില്ല. ബസ് തടയൽ അടക്കമുള്ള തീവ്രമായ നടപടികൾ ശരിയല്ല. അതൊക്കെ നിയമത്തോടും കെഎസ്ആ‍ർടിസിയോടും ഉള്ള അവഹേളനമാണ്. ബസ് തടയലിന് മെൻസ് കമ്മീഷൻ്റെ അടക്കം ആരുടെയും പിന്തുണയില്ല.

തീവ്രനിലപാടുകളിലേക്ക് ആരും പോകരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്നും മെൻസ് അസോസിയേഷൻ പ്രസിഡൻ്റ് വട്ടിയൂ‍ർക്കാവ് അജിത് കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. പുരുഷന് ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന കാര്യത്തിൽ പ്രതിഷേധവും വിഷമവും ഉണ്ടെന്ന് രാഹുൽ ഈശ്വ‍ർ പറഞ്ഞു. ബസ് തടയുന്നതുപോലെ ഉള്ള കാര്യങ്ങൾ തികച്ചും തെറ്റാണ്. ഫെമിനിസ്റ്റുകളുടെ കുരുപൊട്ടിക്കണം എന്നുള്ളതല്ല പുരുഷാവകാശ പ്രവ‍ർത്തനം. അമിത – അതിശയോക്തി കല‍ർന്ന പ്രതികരണങ്ങൾ സ്ത്രീകൾക്കും പുരുഷന്മാ‍ർക്കും ഒരുപോലെ സ്വീകാര്യമായ കാര്യങ്ങൾ മുന്നോട്ടുവെക്കുന്നതിനെ ദുർബലപ്പെടുത്തുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...