യുഡിഎഫ് സർക്കാറിനെതിരെയും കോൺ​ഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: യുഡിഎഫ് സർക്കാറിനെതിരെയും കോൺ​ഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യ മുന്നണിയിൽ കോൺഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ലെന്നും ബിജെപി യെ അധികാരത്തിൽ നിന്നും ഒഴിവാക്കാനാണ് സഹകരണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യ മുന്നണിയുടെ രൂപീകരണത്തിൽ ഇടതു പക്ഷം വലിയ പങ്കു വഹിച്ചു. അധികാരത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ഇന്ത്യ മുന്നണിയളയുടെ തുടക്കം മുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. ചില വിട്ടു വീഴ്ചകൾ ചെയ്യുക എന്നതാണ് മുന്നണിയിൽ പ്രധാനമാണ്. കോൺഗ്രസ്‌ കാണിച്ച കടും പിടുത്തം, വാശി എന്നത് ചിലരെ അകറ്റാൻ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസിന്റെ നിലപാട് കാരണം ഇന്ത്യ മുന്നണിയുടെ കൂടെ വരേണ്ടവർ ബിജെപിക്കൊപ്പം പോയി. ബിജെപിയുടെ ആപത്ത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇന്ത്യ മുന്നണിക്ക് രൂപം കൊടുത്തത്. ആ മുന്നണി രൂപീകരണം തെറ്റായി പോയ്‌ എന്നു പറയാൻ കഴിയില്ല. ബിജെപി ക്കു ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാതാകാൻ കാരണം ഇന്ത്യ മുന്നണി. ശക്തമായ പ്രതിപക്ഷ ബ്ലോക്ക്‌ ഉണ്ടാക്കാൻ മുന്നണി സഹായിച്ചു. ബിജെപിയെ നേരിടുന്നതിൽ കരുത്തു വളർത്തി എടുക്കുക എന്നതാണ് പ്രധാനം. ഇന്ത്യ മുന്നണിയെ തകർക്കുന്ന സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഹരിയനയിൽ ഉൾപ്പെടെ കോൺഗ്രസിന് സങ്കുചിത താൽപര്യമായിരുന്നു പ്രധാനമെന്നും അ​ദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒടുവിൽ അർജുൻ ആയങ്കിയെ പൂട്ടി പോലീസ് ; പിടിയിലായത് കണ്ണൂരിൽ നിന്ന്

0
കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി...

ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തൃശ്ശൂർ: തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. അർദ്ധരാത്രിയിൽ മദ്യലഹരിയിൽ...

വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണി ചികിത്സയിലിരിക്കെ മരിച്ചു: സംഭവം കോഴിക്കോട്

0
കോഴിക്കോട്: അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പയ്യോളി...

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...