കിടക്കയില്‍ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: കിടക്കയില്‍ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം. കുട്ടിയെ അടിച്ചുകൊന്ന വിവരം അമ്മയും അമ്മാവനും പോലീസില്‍ അറിയിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി ഇയാള്‍ ഹാമിര്‍പൂരിലേക്ക് പോയിരുന്നു. അവിടെ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് കാന്‍പൂര്‍ പോലീസിന് കൈമാറി.

കുട്ടിയുടെ അച്ഛന്‍ ഇഷ്ടികച്ചൂളയിലെ തൊഴിലാളിയാണ്. കുട്ടിയെ കൊലപ്പെടുത്തിയ വിവരം മറ്റാരോടും പറയരുതെന്നും കരയരുതെന്നും ഇയാള്‍ ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും കാന്‍പൂര്‍ റൂറല്‍ എസ്പി ബ്രിജേഷ് കുമാര്‍ പറഞ്ഞു. പോലീസില്‍ നിന്ന് രക്ഷപ്പെടാനാണ് കുട്ടിയുടെ മൃതദേഹവുമായി കടന്നുകളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

പിതാവിനൊപ്പമായിരുന്നു കുട്ടി ഉറങ്ങിയത്. കിടക്കയില്‍ മൂത്രമൊഴിച്ചത് ഇയാളെ പ്രകോപിതനാക്കി. ഇക്കാരണത്താല്‍ കുട്ടിയെ നിഷ്‌കരുണം തല്ലുകയും ചെയ്തു. അമ്മയും മറ്റ് കുട്ടികളും കുട്ടിയെ തല്ലരുതെന്ന് കേണപേക്ഷിച്ചിട്ടും ഇയാള്‍ കേട്ടില്ല. മരിക്കുന്നതുവരെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി ഇയാള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...