കാര്‍ഷിക മേളയും സെമിനാറും 19ന്

For full experience, Download our mobile application:
Get it on Google Play

റാന്നി: ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം കൃഷി ചെയ്യുന്ന കര്‍ഷകരുടെ നേതൃത്വത്തില്‍ കാര്‍ഷിക മേളയും സെമിനാറും 19ന് റാന്നി പെരിനാട് ശബരിമല ഇടത്താവളത്തില്‍ നടക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി ഉദ്ഘാടനം ചെയ്യും. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കൃഷി ഓഫീസര്‍ ഗീത അലക്‌സാണ്ടര്‍, ജില്ലാ ആത്മ പ്രോജക്ട് ഡയറക്ടര്‍ ജോയ്‌സി കെ കോശി, അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പ്രദീപ് കെ.എസ്, ബിന്ദു എസ് റെജി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മീന മേരി മാത്യു എന്നിവര്‍ പങ്കെടുക്കും. റാന്നി ബ്ലോക്കിലെ 9 കൃഷിഭവനുകളില്‍ നിന്നുമുള്ള കൃഷിക്കൂട്ടങ്ങളുടെയും കാര്‍ഷിക കര്‍മ്മ സേനയുടെയും കര്‍ഷകരുടെയും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണവും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ യന്ത്രോപകരണങ്ങള്‍ വാങ്ങുന്നതിന് സഹായകരമായി സ്മാമിന്റെ രജിസ്‌ട്രേഷനും മിഷനറികളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേഗുണനിലവാരമുള്ള വിവിധയിനം പഴവര്‍ഗങ്ങളുടെ ഗ്രാഫ്റ്റ്, ബഡ്‌തൈകളും കര്‍ഷകര്‍ക്ക് ഇവിടെ നിന്ന് വാങ്ങാവുന്നതാണ്. കര്‍ഷകര്‍ക്കായി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ക്യാമ്പ്, കെ.വി.കെ യുടെ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, ബി.പി.കെ.പി ഉല്‍പ്പന്നങ്ങളുടെ വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. മേള വൈകിട്ട് 5ന് സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....

പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി

0
കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ...

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...