കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞം രണ്ടാം ഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷനും കൃഷി വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും ചേര്‍ന്ന് നടപ്പാക്കുന്ന കാര്‍ഷിക യന്ത്രപരിരക്ഷണ യജ്ഞം രണ്ടാം ഘട്ടം ജില്ലയില്‍ പന്തളം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ തുടക്കമായി. ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ വിനോജ് മാമന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളും പ്രവൃത്തി പരിചയ പരിശീലനവുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ജില്ലയിലെ മൂന്നു കാര്‍ഷിക സേവന കേന്ദ്രങ്ങളില്‍ നിന്നും ഏഴ് കാര്‍ഷിക കര്‍മസേനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുളള 20 സേവനദായകര്‍ക്ക് 12 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേടുപാടുകള്‍ സംഭവിച്ചതും ഉപയോഗശൂന്യമായി കിടക്കുന്ന കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തി എത്രയും വേഗം അവ പ്രവര്‍ത്തനസജ്ജമാക്കി കാര്‍ഷിക കര്‍മസേനകള്‍ക്കും കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്കും കൈമാറുകയാണ് ഇതിലൂടെ ചെയ്യുന്നത്.

പത്തനംതിട്ട കൃഷി എഞ്ചിനീയറിംഗ് വിഭാഗം മേധാവി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. ജയപ്രകാശിന്റെ അധ്യക്ഷതയില്‍ മാസ്റ്റര്‍ ട്രെയ്നര്‍ ജാക്സണ്‍ സ്വാഗതവും പ്രോജക്ട് എഞ്ചിനീയര്‍ എസ്.വി അനൂപ് പദ്ധതി വിശദീകരണവും നടത്തി. പന്തളം തോന്നല്ലൂര്‍ കൃഷി ഓഫീസര്‍ ശ്യാം കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് സുസ്മിത എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...